പാലാ എംഎൽഎ മാണി സി കാപ്പനെ വ്യക്തിപരമായി കടന്നാക്രമിച്ചും, അധിക്ഷേപിച്ചും പാലാ തിരികെ പിടിക്കുവാൻ ഉള്ള ശ്രമങ്ങൾ ആണ് ജോസ് കെ മാണിയും കൂട്ടരും നടത്തിവരുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് എംഎൽഎ ആവിഷ്കരിക്കുകയും, മുന്നോട്ടു വെക്കുകയും ചെയ്യുന്ന പദ്ധതികളെ ബോധപൂർവ്വം തടസ്സപ്പെടുത്തുന്ന സമീപനവും അതിനുശേഷം ഇങ്ങനെ മുടക്കിയ പദ്ധതികളുടെ പേരിൽ എംഎൽഎയെ അധിക്ഷേപിക്കുന്ന ശൈലിയും ആയിരുന്നു മണി ഗ്രൂപ്പ് സ്വീകരിച്ചത്. “കാപ്പൻ കഴിവ്കെട്ടവൻ” എന്ന നരേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ യുഡിഎഫ് പ്രതിനിധിയായി വിജയിച്ച് കാപ്പൻ മന്ത്രി ആയാൽ അഞ്ചുവർഷംകൊണ്ട് പാലായിൽ സ്വപ്നസമാനമായ വികസനം നടക്കുമെന്ന് ജോസിനും കൂട്ടർക്കും കൃത്യമായി അറിയാം. അതിനാൽ തന്നെയാണ് യുഡിഎഫിലേക്ക് തിരികെ വരുവാനും യുഡിഎഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുവാനുമുള്ള ശ്രമങ്ങൾ ജോസ് കെ മാണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ നീക്കങ്ങൾ പാളിയതോടെ കാപ്പനെ എങ്ങനേയും പരാജയപ്പെടുത്തുക, അതിനായി എന്തു വ്യാജ പ്രചരണവും നടത്തുക എന്ന നിലയിലേക്ക് ഇവർ തന്ത്രം മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ജോസിന്റെയും കൂട്ടരുടെയും പ്രചരണങ്ങളെ ജനം തള്ളി എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേയിൽ പുറത്തുവന്നിരിക്കുന്നത്. പാലാ എംഎൽഎ മാണി കാപ്പൻ പരാജയമാണെന്ന ജോസ് മാണിയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഏഷ്യാനെറ്റ് ചോദിച്ചത്. ഇരുപതിനായിരത്തിലധികം ആളുകൾ പ്രതികരണം നൽകിയപ്പോൾ 68% ആളുകൾ ജോസിന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് കാപ്പന് പിന്തുണ നൽകുന്നു. കേവലം 27% പേർ ജോസിന്റെ അഭിപ്രായം ശരിയാണ് എന്ന് പറയുമ്പോൾ 4% പേർ അഭിപ്രായമേ രേഖപ്പെടുത്തിയിട്ടില്ല.

https://youtube.com/post/UgkxLoQBtzg3l7iSEGbVxZSElmpyPfX9I5V2?si=J4DbUb60JrBmfvSX

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക