നീംസ് വെൽനസ് എന്ന ബോർഡ് വെച്ച് പാലായിൽ സ്പായുടെ മറവിൽ പെൺവാണിഭം പൊടിപൊടിക്കുന്നു. യുവതിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരി. ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ലഹരി വ്യാപാര കേസുകളിൽ ആരോപണവിധേയനായ ഇവരുടെ പുരുഷ സുഹൃത്താണ്. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന വെറ്റിനറി ഹോസ്പിറ്റലിന് സമീപമുള്ള വാടകവീട്ടിലാണ് ലൈസൻസ് പോലുമില്ലാത്ത അനധികൃത സ്പായുടെ മറവിൽ നക്ഷത്ര വേശ്യാലയം പ്രവർത്തിക്കുന്നത്.

നോർത്ത് ഇന്ത്യ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ മുതൽ മലയാളി വീട്ടമ്മമാരെ വരെയാണ് ഇവിടെ ഇടപാടുകാർക്ക് പെൺവാണിഭ സംഘം സപ്ലൈ ചെയ്യുന്നത്. പോലീസ് അടക്കമുള്ളവരുടെ ഒത്താശയോടെ കൂടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്. ഇതിനാലാണ് നിരവധി വാർത്തകൾ പുറത്തുവന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാകാത്തത് എന്നാണ് റിപ്പോർട്ടുകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ അനധികൃത വേശ്യാലയം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്ന ആക്ഷേപങ്ങളും സജീവമാണ്. എം എസ് എം ഇ ലൈസൻസ് ഉണ്ട് എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ നഗരസഭ ആരോഗ്യവകുപ്പിന്റെ ഇൻസ്പെക്ഷൻ അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ലൈസൻസ് ലഭിച്ച ശേഷം നടത്തേണ്ട സ്ഥാപനത്തിൻ്റെ മറവിൽ ഇത്തരത്തിൽ ക്രമവിരുദ്ധമായി പെൺവാണിഭം നടക്കുന്നതിന് പിന്നിൽ വൻകിട ഇടപെടലുകൾ ഉണ്ട് എന്ന സംശയവും ബലപ്പെടുകയാണ്. എറണാകുളം പോലുള്ള വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് വെൽനസ് സെൻററുകളുടെ മറവിൽ നടന്നിരുന്ന പെൺവാണിഭത്തിനും ലഹരി വ്യാപാരത്തിനും മേൽ പോലീസ് പിടിമുറുക്കിയതോടെയാണ് ഇത്തരം സംഘങ്ങൾ പാലാ പോലുള്ള ചെറു ടൗണുകൾ ലക്ഷ്യമിട്ട് വ്യാപാരം സജീവമാക്കി നിലനിർത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക