ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൈന്‍ഡ് ചെയ്യാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്നം ജയന്തി ആഘോഷ വേളയിലാണ് രാഹുലിനു മുഖം കൊടുക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്.

രമേശ് ചെന്നിത്തല വരുന്നത് കണ്ട് സദസ്സിലുണ്ടായിരുന്ന രാഹുല്‍ എഴുന്നേറ്റെങ്കിലും ഒന്നു നോക്കുക പോലും ചെയ്യാതെ ചെന്നിത്തല നടന്നുനീങ്ങി. രാഹുലിന്റെ ഒപ്പം നിന്നിരുന്ന വ്യക്തി കൈകൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതും ചെന്നിത്തല അവഗണിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീഡനക്കേസിനെ തുടര്‍ന്ന് രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. രാഹുലിനെതിരെ പലപ്പോഴും പരസ്യമായി നിലപാടെടുത്ത നേതാവ് കൂടിയാണ് ചെന്നിത്തല. രാഹുലിനെ രമേശ് ചെന്നിത്തല അവഗണിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക