84 വർഷം മുൻപുള്ള വർഷം വീണ്ടും ആവർത്തിക്കുകയാണെന്നും നമ്മളിപ്പോള്‍ ടൈം ലൂപ്പിലാണെന്നുമുള്ള ച‌ർച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. 1941 വർഷത്തിന് സമാനമാണ് 2025 എന്നും അക്കാലത്തെ സംഭവങ്ങള്‍ വീണ്ടും ആവർത്തിക്കുകയാണെന്നുമുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.

കുല്‍ദീപ് സിംഘാനിയ എന്ന യുട്യൂബർ തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ചർച്ചകള്‍ക്ക് വഴിയൊരുക്കിയത്.1941ലെ കലണ്ടറാണ് 2025ലും ആവർത്തിക്കുന്നത് എന്നതാണ് ടൈംലൂപ്പ് എന്ന വാദം ഉയരാനുള്ള പ്രധാന കാരണം.1941ലെ അതേ ആഴ്‌ചകളും ദിവസങ്ങളുമാണ് 2025ലും ഉള്ളത്. 2025ലേതുപോലെ 1941ലെ ജനുവരി ഒന്ന് ഒരു ബുധനാഴ്‌ചയാണ്.20ാം നൂറ്റാണ്ടിലെ ഏറ്റവും ദുഷ്‌കരമായ വർഷമായാണ് 1941നെ കണക്കാക്കുന്നത്. ആഗോള തലത്തില്‍ ലോകത്തെ മാറ്റിമറിച്ച വർഷമായിരുന്നു അത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1941 ഡിസംബർ ഏഴിലെ പേള്‍ ഹാർബർ ആക്രമണമാണ് യുഎസിനെ രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്ക് നയിച്ചത്. 1939ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു. കൂട്ടക്കൊല, ബോംബാക്രമണങ്ങള്‍, വംശഹത്യ, കൊടും പട്ടിണി തുടങ്ങിയവയ്ക്ക് ലോകം സാക്ഷിയായി. 1945ലായിരുന്നു ചരിത്രത്തിലെ മരണങ്ങള്‍ രേഖപ്പെടുത്തിയ, 85 ദശലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടമായ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.

2025ലും സമാനമായ അനേകം അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടാകുന്നു എന്നതാണ് സൈബർ ലോകം ചൂണ്ടിക്കാട്ടുന്നത്. കാലിഫോർണിയ തീപിടിത്തം, മഹാകുംഭമേള ദുരന്തം, പഹല്‍ഗാം ഭീകരാക്രമണം, ആർസിബി ദുരന്തം, അഹമ്മദാബാദ് വിമാനദുരന്തം, റഷ്യ-യുക്രെയ്‌ൻ ദുരന്തം, ഇസ്രയേല്‍-ഇറാൻ യുദ്ധം തുടങ്ങിയവയാണ് 2025ല്‍ ലോകം ഇതുവരെ വീക്ഷിച്ചത്. 2025 അവസാനിക്കാൻ ഇനി ആറുമാസം മാത്രം ബാക്കിനില്‍ക്കെ ഇനിയെന്തൊക്കെ സംഭവവികാസങ്ങളാണ് ഉണ്ടാകുന്നതെന്ന ചിന്തയിലാണ് സമൂഹമാദ്ധ്യമ ഉപഭോക്താക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക