തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയഭീതിയില്‍ സിപിഎം വോട്ടര്‍പട്ടികയില്‍ നടത്തിയ തട്ടിപ്പും വ്യാപക ക്രമക്കേടും പുറത്ത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ ടിസി നമ്ബരില്‍ വരെ സിപിഎം അനധികൃത വാട്ട് ചേര്‍ത്തു. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ ഇടത് അനുകൂല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പക്ഷപാതം കാണിക്കുന്ന എന്ന ആരോപണവും ശക്തമാണ്.വോട്ടര്‍പട്ടികയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഐഡി നമ്ബരും മറ്റ് തിരിച്ചറിയല്‍ രേഖ നമ്ബരുകളും ഒഴിവാക്കിയതും കാരണം വോട്ടര്‍മാരെ സെര്‍ച്ച്‌ ചെയ്ത് കണ്ടു പിടിക്കാന്‍ പറ്റാത്തത് മറയാക്കിയാണ് സിപിഎം വ്യാപക വോട്ട് കൊള്ള നടത്തുന്നത്.

തിരുവനന്തപുരം നഗരത്തിലെ എല്ലാ വാര്‍ഡുകളിലും സിപിഎം ക്രമക്കേട് നടത്തിയിട്ടുണ്ട്.സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ വീട്ടില്‍ വരെ സിപിഎം കള്ള വോട്ട് ചേര്‍ത്തു. വഞ്ചിയൂര്‍ വാര്‍ഡിലെ വോട്ടറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി പി. വിജയന്റ ഭാര്യയുമായ ബീന മഹാദേവന്‍ കൊച്ചിയിലാണ് താമസം. അവരുടെ വീടിന്റെ ടിസി 82/496 എന്ന ടിസി നമ്ബരില്‍ വീട്ടുപേര് മാത്രം മാറ്റി 6 വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിലെ വിചിത്ര എന്ന വോട്ടര്‍ വഞ്ചിയൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വഞ്ചിയൂര്‍ ബാബുവിന്റെ സന്തത സഹചാരി അജിത്ത് പ്രസാദിന്റെ മകളാണ്.വഞ്ചിയൂര്‍ ബാബുവിന്റെ തൊട്ടടുത്ത പൗര്‍ണമി എന്ന വീട്ടില്‍ ചേര്‍ത്തിരിക്കുന്നത് 5 വോട്ടാണ്. എന്നാല്‍ വിവേക് പദ്മനാഭന്‍ തമ്ബി എന്ന ഒരാള്‍ മാത്രമാണ് ഇവിടെ താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞതവണത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജയലക്ഷ്മിയുടെ വീട്ടില്‍ ചേര്‍ത്തിരുന്ന കള്ളവോട്ടുകള്‍ ജയലക്ഷ്മി തന്നെ പരാതി നല്‍കി ഒഴിവാക്കിയതാണ്. എന്നാല്‍ അന്തിമ പട്ടിക വന്നപ്പോള്‍ അതില്‍ മുഹമ്മദ് റിയാസിന്റെ വോട്ട് വീണ്ടും ചേര്‍ത്തിരിക്കുന്നു. ഇതിനെതിരെ വീട്ടുടമയായ ജയലക്ഷ്മി നഗരസഭാ സെക്രട്ടറിക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല.ഹരിത കര്‍മ്മ സേനാംഗങ്ങളെ ഭീഷണിപ്പെടുത്തി 20 ഓളം പേരെയാണ് വിവിധ സ്ഥലങ്ങളിലായി ചേര്‍ത്തിട്ടുള്ളത്. വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ അവര്‍ യൂണിഫോം ഇട്ടഫോട്ടോ ഉപയോഗിച്ചാണ് വോട്ട് ചേര്‍ത്തിട്ടുള്ളത്.

വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ നേതാവായ മഹേഷിന്റെ വിട്ടില്‍ അനധികൃതമായി ചേര്‍ത്ത 18 വോട്ടുകള്‍ക്കെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ വോട്ടര്‍ പട്ടിക വന്നപ്പോള്‍ അത് 20 ആയി ഉയര്‍ന്നു. ഈ രീതിയില്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ ഭാഗം 1 ല്‍ 100ല്‍ അധികവും ഭാഗം 2 ല്‍ 140ഉം, ഭാഗം 3 ലും 4 ലും 6 ലും 50ല്‍ അധികവും, ഭാഗം 5 ല്‍ 100ല്‍ അധികവും വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ വഞ്ചിയൂരില്‍ മാത്രം അഞ്ഞൂറില്‍പ്പരം വോട്ടുകളാണ് സിപിഎം അനധികൃതമായി ചേര്‍ത്തിട്ടുള്ളത്.വഞ്ചിയൂരിലും സമീപ വാര്‍ഡുകളിലും നിരവധിപേര്‍ക്കാണ് ഇരട്ടവോട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക