രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവർ അല്പസമയം മുൻപ് എസ് ഐ ടി യുടെ പിടിയിലായി. ഇയാള്‍ക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് പൊലീസിനു മൊഴി നല്‍കിയത്. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചിലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിഞ്ഞില്ല.
ഇയാള്‍ മലയാളിയാണ്. എട്ടാം ദിവസവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് കണ്ടെത്തി.ഇതോടെ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്‌ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിർദേശം. ഇന്നലെ വൈകിട്ടോടെ രാഹുല്‍ പിടിയിലായതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നുു.2023ലാണ് രാഹുല്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഇരയുടെ ടെലിഗ്രാം നമ്ബര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പരാതിക്കാരിയെ പീഡിച്ചതെന്നും എഫ്‌ഐആറിലുണ്ട്.

















