കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തനിക്ക് കിട്ടിയതില്‍ യാതൊരുവിധത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ ഉള്ളതായി വിശ്വസിക്കുന്നില്ലന്ന് വേടന്‍. എന്റെ കല്ക്ക് കിട്ടിയ അവാർഡ് ആയിട്ട് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം എന്നെ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്കകത്ത് കൊണ്ടുവിടേണ്ട ആവശ്യമൊന്നും കേരളത്തില്‍ ഒരു രാഷ്‌ട്രീയ പാർട്ടിക്കും ഇല്ല. ഞാനും ഒരു രാഷ്‌ട്രീയ പാർട്ടിയുടേയും പിന്തുണ ഇല്ലാതെ നില്‍ക്കുന്ന ഒരാളായിട്ട് തന്നെയാണ് വർക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനകത്ത് രാഷ്‌ട്രീയം ഉള്ളതായിട്ട് ഞാന്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഒരു ഇന്ത്യൻ ദളിത് ആണ്. ആർഎസ്‌എസ് അജണ്ട എന്ന് പറയുന്നത് ഒരു സമൂഹത്തിലെ സഹജീവിയെ കരുണയില്ലാതെ കാണാൻ ഒക്കെ പഠിപ്പിക്കുന്ന ഒന്നായിട്ടാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അപ്പോള്‍ എനിക്ക് അതിനെ എതിർത്തേ പറ്റൂ എന്നുള്ളതാണ്. ആ ആശയം മനുഷ്യത്വരഹിതം ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്. ആർഎസ്‌എസ് – ഹിന്ദു അജണ്ട ആശയം മനുഷ്യത്വ വിരുദ്ധമാണ്. അതുകൊണ്ട് തന്നെ അതിനെതിരെ ഫൈറ്റ് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോദി എന്ന് പറയുന്ന ഒരു വ്യക്തിക്കെതിരെ ആയിട്ടുള്ള ഒരു പോരാട്ടം ഒന്നുമല്ല ഞാന്‍ നടത്തുന്നത്. ആ രാഷ്‌ട്രീയത്തിനെതിരെ ആയിട്ടുള്ള ഒരു പോരാട്ടമാണ്. വ്യക്തികളുമായിട്ട് ആരോടും പകയില്ല, ഒരു പൂച്ചകുഞ്ഞിനോട് പോലും പകയില്ലാത്ത ഒരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോള്‍ ഏതെങ്കിലും വ്യക്തിയോട് എനിക്ക് ദേഷ്യം ഉണ്ടായിരിക്കേണ്ട ഒരു ആവശ്യമില്ല. ഞാൻ ഒരു വ്യക്തിക്കെതിരെയല്ല ഞാൻ അവർ പറയുന്ന രാഷ്‌ട്രീയത്തിനെതിരാണെന്നും വേടന്‍ പറയുന്നു.കേരളത്തില് മണിച്ചേട്ടനൊക്കെ ശേഷം ഏറ്റവും കൂടുതല്‍ ആള്‍ക്കാർ ആഘോഷിക്കപ്പെട്ടിരിക്കുന്ന ഒരു ദളിത് ആർട്ടിസ്റ്റ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ആണ്.

കറുപ്പ് റെക്കോർഡ്സ് എന്ന് പറഞ്ഞിട്ട് എനിക്കൊരു ലേബല്‍ ഉണ്ട്. അത് ഒരുപാട് ആർട്ടിസ്റ്റുകളെ പുറത്തു കൊണ്ടുവരാൻ വേണ്ടി നമ്മള്‍ ഉപയോഗിക്കുന്ന ഒരു മീഡിയം മാത്രമാണ്. നമ്മുടെ ഗ്യാങ്ങിന്റെ ഐഡിയോളജി തന്നെ ഇതാണ്. അടിച്ചമർത്തപ്പെട്ട ഇടങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ പുതിയ ആർട്ടിസ്റ്റുകള്‍ അവർക്ക് മിണ്ടാൻ പറ്റുന്ന അവർക്ക് പാട്ടാൻ പറ്റുന്ന ഒരു സ്പേസ് ഒരുക്കി കൊടുക്കും കൊടുക്കുക എന്നുള്ളത് തന്നെയാണ്വേടനും വേടനെ ചുറ്റിപ്പറ്റിയുള്ള ആള്‍ക്കാരും എല്ലാവരും ഈ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റില്‍ നില്‍ക്കുന്ന ആള്‍ക്കാരാണ്. എനിക്കെതിരെ വരുന്ന ആരോപണങ്ങളും അതിനകത്ത് മീഡിയക്കും ജനങ്ങള്‍ക്ക് അറിയുന്ന ഒരു ഭാഗം ഉണ്ടല്ലോ? എന്റെ ഒരു ഭാഗം ആള്‍ക്കാർക്ക് അറിയില്ലല്ലോ അത് പറയാൻ പറ്റുന്ന ഒരിടത്തല്ലല്ലോ ഞാൻ നില്‍ക്കുന്നത്. അത് ഭാവിയില്‍ എപ്പോഴെങ്കിലും എനിക്ക് പറയാൻ പറ്റുമ്ബോള്‍ അതിന് ഞാൻ ക്ലാരിറ്റി വരുത്തും.

ഞാൻ വളരെ കുഞ്ഞ് പയ്യനായിരിക്കുമ്ബോള്‍ തൊട്ടെ ലഹരികള്‍ ഉപയോഗിക്കുന്ന ഒരാളാണ്. കാരണം ഭയങ്കര അവൈലബിള്‍ ഉള്ള ഇടത്തില്‍ നിന്നാണ് ഞാൻ വരുന്നത്. അപ്പോ അത്‌എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. എന്റെ കലയെയും എന്റെ ശരീരത്തെയും എന്റെ ഒരുപാട് സുഹൃത് ബന്ധങ്ങളെയും ഒക്കെ ബാധിച്ചിട്ടുള്ള കാര്യമാണ്. പിന്നെ എനിക്ക് ഒരുപാട് പേഴ്സണല്‍ അനുഭവങ്ങള്‍ എന്റെ ഫാൻസിന്റെ ഇടയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക