സംഭവബഹുലമായ 100 ദിവസമാണ് ബിഗ് ബോസ് സീസണ്‍ ഏഴില്‍ അരങ്ങേറിയത്. അവസാന ദിവസങ്ങളിലും വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും കണ്ടന്റുകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നരമാസം സോഷ്യല്‍ മീഡിയയും യൂട്യൂബ് ചാനലുകളുമെല്ലാം അടക്കിവാണത് ബിഗ് ബോസ് കണ്ടന്റുകള്‍ തന്നെയാണ്.അത്തരത്തില്‍ ബിഗ് ബോസ് റിവ്യൂ ചെയ്ത ഒരാളാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ സായ് കൃഷ്ണ, എന്ന സീക്രട്ട് ഏജന്റ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഈ സീസണിലും സജീവമായി റിവ്യൂകള്‍ നല്‍കി പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് റിവ്യൂ ചെയ്ത മാത്രം താൻ കഴിഞ്ഞ നാലു മാസക്കാലം യൂട്യൂബില്‍ നിന്ന് നേടിയ ഭീമമായ വരുമാനം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സായ് കൃഷ്ണ. സീസണ്‍ ഏഴിലെ ഏപ്പിസോഡുകള്‍ ദിവസേന റിവ്യൂ ചെയ്താണ് താൻ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.ജൂലൈ മുതല്‍ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ വരുമാനമാണ് സായ് കൃഷ്ണ തന്റെ ആരാധകരുമായി പങ്കുവെച്ചത്. ഇതിന്റെ തെളിവുകളും അദ്ദേഹം വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതനുസരിച്ച്‌ ഈ നാല് മാസക്കാലയളവില്‍ യൂട്യൂബില്‍ നിന്ന് പ്രതിമാസം ഏഴ് ലക്ഷം രൂപയോട് അടുത്താണ് താരം സമ്ബാദിച്ചത്. അതായത് മൊത്തത്തില്‍ 2,664,701 രൂപയാണ് നാലുമാസം കൊണ്ട് സായി കൃഷ്ണ യൂട്യൂബില്‍ നിന്ന് നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈയില്‍ 6,08,871 രൂപ, ആഗസ്റ്റില്‍ 6,06,952 രൂപ, സെപ്റ്റംബറില്‍ 6,84,819 രൂപ, ഒക്ടോബറില്‍ 7,64,059 രൂപ എന്നിങ്ങനെയാണ് സായ് കൃഷ്ണ യൂട്യൂബില്‍ നിന്നും നേടിയത്. യൂട്യൂബ് വരുമാനത്തിന്റെ രേഖകളില്‍ സായ് കൃഷ്ണയ്ക്ക് ജൂലൈയില്‍ ലഭിച്ചുവെന്ന് കാണിക്കുന്നത് 6,08,871 രൂപ, ആഗസ്റ്റില്‍ 6,06,952 രൂപ, സെപ്റ്റംബറില്‍ 6,84,819 രൂപ, ഒക്ടോബറില്‍ 7,64,059 രൂപ എന്നിങ്ങനെയാണ് .ദിവസവും ഒരു വീഡിയോ എന്ന രീതിയില്‍ സ്ഥിരമായി റിവ്യൂകള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താൻ 26 ലക്ഷം രൂപയെന്ന അധിക വരുമാനം നേടിയതെന്നും സായി കൃഷ്ണ വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക