സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. നടക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹം മാറ്റിവെക്കുന്നത്. സ്മൃതിയുടെ അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ദിവസങ്ങള്‍ക്ക് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി സ്മൃതി അറിയിക്കുകയും ചെയ്തു.

ഇതിനിടെ തന്നെ വിവാഹത്തില്‍ നിന്നും സ്മൃതി പിന്മാറാന്‍ കാരണം പലാഷിന്റെ വഴിവിട്ട ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളോട് സ്മൃതിയും പലാഷും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പലാഷിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും ഉയര്‍ന്നു വന്നിരുന്നു. നടനും നിര്‍മാതാവുമായ വിധ്‌ന്യാന്‍ മാനെയാണ് പലാഷ് തന്റെ പക്കല്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ പലാഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മാനെ. സ്മൃതിയുമായുള്ള വിവാഹം നടക്കാതെ പോയത് പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതിനാലാണെന്നാണ് മാനെയുടെ ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാനെയുടെ ആരോപണം.

”ഞാന്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അവനെ മറ്റൊരു സ്ത്രീയൊപ്പം കിടക്കയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്ത്യന്‍ വനിതാ താരങ്ങള്‍ അവനെ തല്ലിച്ചതച്ചു. ആ കുടുംബം മുഴുവന്‍ കള്ളന്മാരാണ്. ഞാന്‍ കരുതിയത് അവന്‍ കല്യാണം കഴിച്ച്‌ സാംഗ്ലിയില്‍ സെറ്റില്‍ ആകുമെന്നാണ്. പക്ഷെ അത് എനിക്ക് തിരിച്ചടിയായി” മാനെ പറയുന്നു.

താനും സ്മൃതിയുടെ കുട്ടിക്കാലം മുതലെ സുഹൃത്തുക്കളാണെന്നും സ്മൃതിയുടെ കുടുംബം വഴിയാണ് താന്‍ പലാഷിനെ പരിചയപ്പെട്ടതെന്നും മാനെ പറയുന്നു. പലാഷിന്റെ കുടുംബം ഭീഷണിപ്പെടുത്തിയാണ് തന്റെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നും വിവാഹം മുടങ്ങിയതോടെ അവര്‍ എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും ഇതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്നും മാനെ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക