സ്വർണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ ഹൈക്കോടതി. എ ഡി ജി പി എച്ച്‌ വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. എസ്‌‌ പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഒരു മാസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കണം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു.സംസ്ഥാന പൊലീസിലെ ഏറ്റവും സീനിയർ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് എച്ച്‌ വെങ്കിടേഷ്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ടയാളാണ് എച്ച്‌ വെങ്കിടേഷ്. ഹൈക്കോടതിയുടെ തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്‌തു.

സ്വർണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ നിന്ന് എന്തൊക്കെ വസ്തുക്കള്‍ കാണാതെ പോയി? ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുകളില്‍ ആരൊക്കെയുണ്ട്? നാല്‍പ്പത്തിരണ്ട് കിലോയുണ്ടായിരുന്ന സ്വർണപ്പാളി എങ്ങനെ കുറഞ്ഞു? വിഷയത്തില്‍ ദേവസ്വം ബോർഡിന് പങ്കുണ്ടോ എന്നടക്കം നിരവധി കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. പല ചോദ്യങ്ങള്‍ക്കും ദേവസ്വം ബോർഡിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമലയില്‍ നിന്ന് 2019ല്‍ സ്വർണംപൂശാൻ ചെന്നൈയില്‍ കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ദുരൂഹതയുള്ളതായുള്ള റിപ്പോർട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്ബത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേൻമയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ, നടപടിക്രമങ്ങള്‍ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ ഒപ്പുവച്ചിട്ടില്ല. ചെമ്ബുപാളികളില്‍ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്ബിന്റെയും അളവും തൂക്കവും മൂല്യവും മഹസറില്‍ വിവരിച്ചിട്ടില്ലെന്നൊക്കെയാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക