ശബരിമല കൊള്ളക്കേസ് എസ്‌ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേല്‍നോട്ടം വഹിക്കുന്നത്.സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാല്‍ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധകാരം വേണം. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കില്‍ കോടതിക്ക് തിരുത്താം.

താഴ്മണ്‍ തന്ത്രി സംശയത്തിന്റെ നിഴലില്‍. തന്നെ സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ബോർഡ് കോടതിക്ക് വിട്ടു. ബോര്‍ഡിന്‍റെ ഈ നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കള്‍ കണ്ട സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആർക്ക് വേണമെങ്കിലും കാണാം. എന്നാല്‍ അത്തരം ആളുകളുടെ പരിപാടിയില്‍ പങ്കെടുക്കുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. കേസ് തെളിയിക്കണമെങ്കില്‍ ചാര്‍ജ് ഷീറ്റ് നല്‍കണം. കോടതി ആവശ്യപ്പെടണം. അത് രണ്ടും നടക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുകൊണ്ടുതന്നെ പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യത കൂടുതല്‍. പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി. ബോര്‍ഡ് നിയമനത്തിലും സര്‍ക്കാറിന് സ്വാതന്ത്ര്യം വേണം. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാല്‍ സര്‍ക്കാറിന് കുറച്ച്‌ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക