ശബരിമലയില്‍ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍.സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്‌ഐടിക്ക് നിർണായക മൊഴി നല്‍കിയത്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ക്ഷേത്രങ്ങളില്‍ എസ്‌ഐടി പരിശോധന തുടങ്ങി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അടക്കം ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തുക.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയച്ച് ഇക്കാര്യം രേഖപ്പെടുത്തി കോടതിയില്‍ റിപ്പോർട്ട് നല്‍കാനാണ് എസ്‌ഐടിയുടെ നീക്കം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്‌ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങള്‍ അറിയാനാണ് ശാസ്‌ത്രീയ പരിരോധന നടത്തുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















