ബിഗ് ബോസ് മലയാളം സീസണ്‍ 7 അറുപത് എപ്പിസോഡുകള്‍ പിന്നിട്ട് മുന്നോട്ടു പോകുകയാണ്. ഇനി ഏതാനും മത്സരാർത്ഥികള്‍ മാത്രമാണ് ഷോയില്‍ അവസാനിക്കുന്നത്. ഷോയില്‍ ആവേശം മുറുകുകയാണ്. മത്സരാർഥികള്‍ ജയിക്കാനായി പോരാടുകയാണ്. ഇവരില്‍ ഇനി ആരൊക്കെ പുറത്തേക്ക് പോകുമെന്നത് കണ്ടറിയണം. സീസണിലെ ശ്രദ്ധേയരായ മത്സരാർത്ഥിയാണ് ലക്ഷ്മി. ആദില- നൂറ ലെസ്ബിയൻസ് കപ്പിള്‍സിനെ വീട്ടില്‍ കയറ്റാൻ കൊള്ളാത്തവരാണെന്നെല്ലാം ലക്ഷ്മി പറഞ്ഞത് ഏറെ വിമർശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലക്ഷ്മിക്ക് പുറത്ത് നിന്ന് ആരാധകർ കൂടാനുള്ള കാരണവും ആ പരാമർശം ആയിരുന്നു.
ഫാമിലി വീക്കില്‍ മത്സരാർത്ഥികളില്‍ എല്ലാവരുടേയും കുടുംബം ഹൗസിലേക്ക് വന്നുവെങ്കിലും ലക്ഷ്മിയുടെ അമ്മ മാത്രമാണ് വന്നത്. നാല് വയസുകാരൻ മകനെ ബിഗ് ബോസ് ടീം ഹൗസിലേക്ക് പ്രവേശിപ്പിച്ചില്ല. അത് ബിബി പ്രേക്ഷകർക്കിടയില്‍ വലിയ രീതിയില്‍ ചർച്ചയായി. ചില നിയമങ്ങള്‍ അനുസരിച്ചതിനാലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ വീട്ടിലേക്ക് കയറ്റാതിരുന്നതെന്ന് അവതാരകൻ മോഹൻലാലും വ്യക്തമാക്കി.ലക്ഷ്മിയും ഭർത്താവും തമ്മിലുള്ള വിവാഹമോചനം അടക്കമുള്ള കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് കുഞ്ഞിനെ ഷോയില്‍ പങ്കെടുക്കാൻ കഴിയാതെ പോയതെന്ന് പ്രചരിച്ചപ്പോള്‍ ലക്ഷ്മിയുടെ ഭർത്താവ് അനന്തപത്മനാഭൻ പ്രതികരിച്ച് എത്തിയിരുന്നു. താനും ലക്ഷ്മിയും തമ്മില്‍ ഒരു പ്രശ്നങ്ങളും ഇല്ലെന്നും ഡിവോഴ്സ് പെറ്റീഷൻ ഫയല്‍ ചെയ്തിട്ടില്ലെന്നും കുഞ്ഞിനെ ഹൗസില്‍ കയറ്റുന്നതില്‍ തനിക്ക് എതിർപ്പ് ഇല്ലെന്ന് ബിഗ് ബോസ് ടീമിനെ അറിയിച്ചതായും പറഞ്ഞിരുന്നു.
എന്നാല്‍ സത്യാവസ്ഥ അതല്ലെന്ന് വെളിപ്പെടുത്തുകയാണ് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. ഒപ്പം ലക്ഷ്മിയും ഭർത്താവും തമ്മിലുള്ള കേസിന്റെ വിവരങ്ങളും അനന്തപത്മനാഭനെ അറിയാവുന്നവർ കുറിച്ച കമന്റുകളുടെ സ്ക്രീൻഷോട്ടുകളും സായ് കൃഷ്ണ സ്വന്തം യുട്യൂബ് ചാനല്‍ പങ്കിട്ട പുതിയ വീഡിയോയിലൂടെ പുറത്ത് വിട്ടു.ഭർത്താവുമായി സെപ്പറേറ്റഡാണെന്നും ഡിവോഴ്സിന് ഒരുങ്ങുകയാണെന്നും ബിഗ് ബോസ് ഹൗസില്‍ വെച്ച് വേദ്ലക്ഷ്മി തന്നെയാണ് പറഞ്ഞത്. ലൈവ് കണ്ടവർക്ക് അത് അറിയാം. മാത്രമല്ല ഹോട്ടല്‍ ടാസ്ക്കില്‍ ചലഞ്ചറായി ശോഭ എത്തിയപ്പോള്‍ പ്രൊട്ടക്ഷൻ ഓഡർ എടുത്ത് വെച്ചതിനെ കുറിച്ച് ലക്ഷ്മി പറയുന്നുണ്ട്. ശോഭ മത്സരാർത്ഥിയായിരുന്നപ്പോള്‍ പ്രൊട്ടക്ഷൻ ഓഡറിനെ കുറിച്ച് സംസാരിച്ചപ്പോള്‍ കിട്ടിയ ഇൻഫോർമേഷനാണ് തനിക്ക് ഉപകാരപ്പെട്ടതെന്നും ലക്ഷ്മി പറഞ്ഞത് കേട്ടിരുന്നു.ഷോയില്‍ വെച്ച് ഭർത്താവിനെ കുറിച്ച് ലക്ഷ്മി സംസാരിച്ചിട്ടില്ല. താൻ സിംഗിള്‍ പാരന്റ് എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത് എന്ന തരത്തിലായിരുന്നു സംസാരം മുഴുവൻ. ഷോയിലേക്ക് ആരെ എടുത്താലും അവരെ കുറിച്ചും അവർ ഭാഗമായ കേസുകളെ കുറിച്ചുമെല്ലാം വിശദമായി ബിഗ് ബോസ് ടീം അന്വേഷിക്കും. ലക്ഷ്മിയുമായി കേസോ വഴക്കോ ഒന്നുമില്ലെന്നാണ് ഭർത്താവും കസിൻ ബ്രദറും പറയുന്നത്.
എന്നാല്‍ 2025ല്‍ ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ 1023 എന്ന നമ്ബറില്‍ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരി ലക്ഷ്മിയാണ്.ഐപിസി 1860 ആക്ടിട്ടിട്ടാണ് കേസ് എടുത്തിട്ടുള്ളത്. മെയ് മാസം കൊടുത്ത കേസാണ്. പ്രതി ആവലാതിക്കാരിയെ ജാതിമതാചാര പ്രകാരം 14.06.2020 തിയതി വിവാഹം കഴിച്ച് പ്രതികളും മറ്റും താമസിച്ച് വന്നിരുന്ന അമ്ബലപ്പുഴ ആമയിടയിലുള്ള മാളിയേക്കല്‍ വീട്ടില്‍ ഭാര്യഭർത്തക്കന്മാരായി താമസിച്ച് വരവെ ആവലാതിക്കാരിയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 58 പവൻ സ്വർണ്ണാഭരങ്ങളും,ടിയാളുടെ മകന് ലഭിച്ച 10 പവൻ സ്വർണ്ണാഭരണങ്ങളും ഉള്‍പ്പെടെ 68 പവൻ സ്വർണ്ണാഭരണങ്ങള്‍ 2-ാം പ്രതി കൈവശപ്പെടുത്തി 1-ാം പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞ് 55 ലക്ഷം രൂപ ആവലാതിക്കാരിയുടെ പക്കല്‍ നിന്നും വാങ്ങിച്ചെടുത്തും കൂടാതെ പ്രതികള്‍ ടി മാളിയേക്കല്‍ വീട്ടില്‍ വെച്ചും 1-ാം പ്രതി യുകെയില്‍ വെച്ചും ആവലാതിക്കാരിയെ ശാരീരികമായും മാനസീകമായും ദേഹോപദ്രവം ഏല്‍പ്പിച്ചും 1-ാം പ്രതിയ്ക്ക് യുകെയില്‍ പഠിക്കുന്നതിനായി ആവലാതിക്കാരി വീണ്ടും 15 ലക്ഷം രൂപ കൂടി നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു എന്നുമാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.
ഇതില്‍ ഒന്നാം പ്രതി, രണ്ടാം പ്രതി എന്നൊക്കെ പറയുന്നത് ആരെയാണെന്ന് ലക്ഷ്മിയുടെ ഭർത്താവിന് നന്നായി മനസിലായി കാണുമെന്ന് കരുതുന്നു. വെറുതെ കേസില്ലായെന്ന് പറയരുത്. വനിത കമ്മീഷനിലേക്ക് പോയ കേസിന്റെ വിവരങ്ങളടക്കം ഞങ്ങളുടെ കയ്യിലുണ്ട്. ലണ്ടനിലുള്ള ലക്ഷ്മിയുടെ ഭർത്താവിന്റെ വിവരങ്ങളും കയ്യിലുണ്ട്.പുറത്തൊരു ബിഗ് ബോസ് കളിക്കാൻ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഇതൊന്നും പരസ്യമായി പറയാത്തതെന്ന് സായ് കൃഷ്ണൻ പറഞ്ഞു. അനന്തപത്മനാഭന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അത് മനസിലാക്കിയതിനാലാണ് ലക്ഷ്മി ഡിവോഴ്സിന് അപേക്ഷിച്ചത് എന്നുമാണ് ഇരുവരേയും പരിചയമുള്ളവർ കമന്റായി കുറിച്ചത്. 45 ലക്ഷത്തോളം രൂപ ലക്ഷ്മി നഷ്ടപരിഹാരമായി ഭർത്താവില്‍ നിന്നും ആവശ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞുവെന്നും സായ് കൃഷ്ണ പറയുന്നു.

















