അവിശ്വാസ പ്രമേയത്തിലൂടെ എല്‍ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയില്‍ ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും.സി പി എം അംഗമായി വിജയിച്ച ശേഷം കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവിനെയാണ് ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് നഗരസഭയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയില്‍ എല്‍ ഡി എഫിന് ഭരണം നഷ്ടമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് എല്‍ ഡി എഫ് വിട്ടുനിന്നിരുന്നു. എന്നാല്‍ 13 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചതോടെ എല്‍ ഡി എഫിന് ഭരണം നഷ്ടമാവുകയായിരുന്നു. എല്‍ ഡി എഫ് പക്ഷത്ത് നിന്ന് തെറ്റിപ്പിരിഞ്ഞ കലാ രാജു അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്ത് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു. കലാ രാജു വിപ്പ് ലംഘിച്ചുവെന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ വാദിച്ചെങ്കിലും വാരണാധികാരി ഈ വാദം തള്ളി. കലാ രാജുവിന് പുറമെ സ്വതന്ത്ര അംഗവും അവിശ്വാസ വോട്ടെടുപ്പില്‍ യു ഡി എഫിനെ അനുകൂലിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക