രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗികാപവാദത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന സമീപനം എടുത്ത് ഇടതുപക്ഷവും അതിന്റെ യുവജനസംഘടനകളും ശക്തമായ പ്രതിഷേധമാണ് കേരളം കണ്ടത്.എന്നാല്‍ ഇതിനെതിരേ ‘സിപിഎം കോഴിഫാം’ എന്ന ബാനര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ പതിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിന് മുന്നോടിയായി പോസ്റ്ററുകള്‍ പതിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച്‌ ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് മുന്നോടിയായിട്ടാണ് യൂത്ത്‌കോണ്‍ഗ്രസ് പോസ്റ്ററും ബാനറും പതിച്ചത്. യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ സംയുക്തമായാണ് പ്രതിഷേധിച്ചത്. ക്ലിഫ് ഹൗസിനെ കോഴി ഫാം എന്ന് എഴുതിയ പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എം മുകേഷ്, ഗണേഷ് കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, എ കെ ശശീന്ദ്രന്‍, തോമസ് ഐസക്ക്, പി ശശി എന്നിവരുടെ ചിത്രങ്ങള്‍ പതിപ്പിച്ചാണ് പോസ്റ്റര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലിഫ്ഹൗസിലേക്ക് നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ കെയ്യേറ്റമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്ക് കയറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ എസ്‌എഫ്‌ഐ പോസ്റ്റര്‍ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക