ഉജ്ജ്വല വിജയങ്ങള്‍നേടി രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷയുടെ ഏക മകൻ വിഘ്നേഷ് വി. ഉജ്ജ്വല്‍ വിവാഹിതനാകുന്നു.കൊച്ചി വൈറ്റില ചെല്ലിയന്തറ ‘ശ്രീരാം കൃഷ്ണ’യില്‍ അശോക് കുമാറിന്റെയും ഷിനിയുടെയും മകള്‍ കൃഷ്ണയാണ് വധു. തിങ്കളാഴ്ച കൊച്ചി ലി മെറിഡയനില്‍ 11-നും 12-നുമിടയിലാണ് മുഹൂർത്തം.

ഉജ്ജ്വല്‍ ജനിക്കുമ്ബോള്‍ത്തന്നെ പി.ടി. ഉഷ പ്രശസ്തയാണ്. മകൻ പിറന്നതിനുശേഷം എഴ് മാസം കഴിഞ്ഞപ്പോള്‍ത്തന്നെ ഉഷ വീണ്ടും പ്രാക്ടീസ് ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കായികപ്രതിഭകളെ വളർത്തിയെടുക്കാനുള്ള അമ്മയുടെ കഠിനശ്രമങ്ങള്‍ അടുത്തുനിന്നുകണ്ട ഉജ്ജ്വല്‍ സ്പോർട്സ് മെഡിസിൻ പഠിക്കുകയും പി.ടി. ഉഷ സ്ഥാപിച്ച ഉഷ സ്കൂള്‍ ഓഫ് അത് ലറ്റിക്സില്‍ ഡോക്ടറാവുകയും ചെയ്തു. പി.ടി. ഉഷ ഇതിനിടെ ഒരുപാട് സ്ഥാനമാനങ്ങള്‍ അലങ്കരിച്ചപ്പോഴും മകൻ അമ്മയുടെ പ്രശസ്തിയുടെ തണലില്‍ നില്‍ക്കാൻ താത്പര്യം കാട്ടിയില്ല. ഒന്നിന്നും അവനെ നിർബന്ധിച്ചിരുന്നില്ലെന്ന് ഉഷയും പറഞ്ഞു.

പുതുജീവിതത്തിന്റെ ട്രാക്കിലിറങ്ങുന്ന ഉജ്ജ്വലിന്റെ കൈകള്‍ ‘പയ്യോളി എക്സ്പ്രസ്’ ചേർത്ത് പിടിക്കുമ്ബോള്‍, കായികതാരമായില്ലെങ്കിലും അമ്മ പകർന്ന പോരാട്ടവീര്യം എന്നും മനസ്സിലുണ്ടെന്ന് ഉജ്ജ്വല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക