കതൃക്കടവ് മില്ലേനിയം ബാറിലാണ് ശനി രാത്രി 11ഓടെ സംഘര്‍ഷമുണ്ടായത്. ഡിജെ പാര്‍ട്ടിക്ക് എത്തിയ ഉദയംപേരൂര്‍ സ്വദേശി ജിനിഷ സാഗറിനോട് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍ (39) അപമാര്യാദയായി പെരുമാറിയതാണ് സംഘര്‍ഷത്തിനിടയായത്. മോശമായി പെരുമാറിയ ബഷീറിനെ ജിനിഷ ബിയര്‍ ഗ്ലാസുകൊണ്ട് കഴുത്തിന് പിന്നില്‍ കുത്തിമുറിവേല്‍ക്കുകയായിരുന്നെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിസാര പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ എറണാകുളം നോര്‍ത്ത് പൊലീസ് ഡിജെ പാര്‍ട്ടി നിര്‍ത്തിവപ്പിച്ച്‌ യുവതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. കഴുത്തില്‍ ആയുധം കൊണ്ടുണ്ടാക്കുന്ന മുറിവ് കൊലപാതക ശ്രമമാണ്. യുവതി കുറ്റസമ്മതവും നടത്തി. എന്നിട്ടും പോലീസ് കേസെടുത്തില്ല. പക്ഷേ കേസെടുക്കേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നോട് അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. യുവാവ് തന്നെ മോശമായി സ്പര്‍ശിച്ചുവെന്നും ഇതാണ് താന്‍ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. വൈന്‍ ക്ലാസുകൊണ്ട് യുവാവിനെ ചെവിക്ക് പിന്നാണ് ആക്രമിച്ചത്. കഴുത്തില്‍ കൊള്ളാത്തത് യുവാവിന്റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായി. യുവാവിന്റെ പരിക്ക് സാരമുള്ളതല്ല. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് യുവാവിനെ ആക്രമിച്ച യുവതിയെ പുലര്‍ച്ചെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പരാതിയില്ലെന്നാണ് യുവാവിന്റെ നിലപാട്. ബാര്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടി. നോര്‍ത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടര്‍ന്നു കതൃക്കടവ് തമ്മനം റോഡില്‍ ഗതാഗത തടസ്സമുണ്ടായി.

സംഭവസ്ഥലത്ത് പ്രമുഖ ഗായകനും, സൂപ്പർതാര പുത്രനും

സംഘർഷം ഉണ്ടായ ഡിജെ പാർട്ടിയിൽ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ പിന്നണിഗായകനും മലയാളത്തിലെ സൂപ്പർതാര പുത്രനും ഉണ്ടായിരുന്നു എന്നാണ് മറുനാടൻ മലയാളി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആരായിരുന്നു എന്ന് റിപ്പോർട്ടിൽ പേര് വ്യക്തമാക്കിയിട്ടില്ല എങ്കിലും കൃത്യമായ സൂചനകളോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. മറുനാടൻ മലയാളിയുടെ വാർത്താ റിപ്പോർട്ടിലെ സൂചനകൾ അനുസരിച്ച് പിന്നണി ഗായകൻ വിജയ് യേശുദാസ് ആണ് എന്നും, സൂപ്പർതാര പുത്രൻ സുരേഷ് ഗോപിയുടെ ആൺമക്കളിൽ ഒരാളാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ഇതേ ഡിജെ പാർട്ടിയിൽ നിരവധി സീരിയൽ താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു

2024ൽ വെടിവെപ്പ്, 2025ൽ കത്തികുത്ത്

2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികള്‍ മര്‍ദിച്ച്‌ അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു നഗരത്തിലെ ബാര്‍ ഹോട്ടലുകള്‍ രാത്രി 11 ന് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

2024ലെ കേസിലെ മുഖ്യപ്രതി അറസ്റ്റിലായ അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില്‍ വിനീതിന്റെ (കോമ്ബാറ വിനീത് 37) വീട്ടില്‍നിന്ന് ബാറില്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തിരുന്നു. രണ്ടിലും തിരകള്‍നിറച്ച നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് നാടന്‍തോക്ക് നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക