സ്പോർട്സ് താരം, സിനിമ നടനും നിർമാതാവും, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. 2006ലും,2011ലും, 2016ലും പാലായിൽ നിന്ന് യുഡിഎഫ് നേതാവ് കെഎം മാണിയോട് മൂന്നുവട്ടം തുടർച്ചയായി പരാജയപ്പെട്ട ശേഷം മാണിയുടെ മരണത്തിന് പിന്നാലെ 2019ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് കാപ്പൻ ആദ്യമായി വിജയിച്ച് എംഎൽഎ ആകുന്നത്. 2019ലെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് 2021ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലും സ്വന്തം ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടാണ് കാപ്പൻ പ്രവചന രംഗത്തേക്ക് കടന്നുവന്നത്. ഒരു കൃത്യമായി തന്നെ ഭൂരിപക്ഷം പ്രവചിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് അദ്ദേഹത്തിൻറെ പ്രവചനങ്ങൾ മാധ്യമ ശ്രദ്ധയിൽ പെടാനുള്ള കാരണം

പാലായ്ക്കപ്പുറം പ്രവചനം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് നേടുന്ന ഭൂരിപക്ഷം കിറുകൃത്യമായി പ്രവചിക്കുവാൻ മാണി സി കാപ്പന് സാധിച്ചിരുന്നു. നിങ്ങൾ എഴുതി വെച്ചോളൂ എന്ന് പറഞ്ഞാണ് അന്ന് കാപ്പൻ മാധ്യമങ്ങളോട് പ്രവചനം നടത്തിയത്. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ അതിശയോക്തിപരം എന്ന് തോന്നിയ കാപ്പൻറെ പ്രവചനം ശരിയായി മാറുകയായിരുന്നു. തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത് നടന്നപ്പോൾ പ്രവചനം ആവശ്യപ്പെട്ട് മാധ്യമങ്ങൾ എത്തി. അവിടെയും 25000 ത്തിനും 30000ത്തിനും ഇടയിലുള്ള ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് മാണി സി കാപ്പൻ നടത്തിയ പ്രവചനം അച്ചട്ടായി. നിലമ്പൂരിലേക്ക് എത്തിയപ്പോൾ 8000ത്തിനും 12000ത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പ്രവചിച്ചത്. ഇതും കിറു കൃത്യം ആകുകയായിരുന്നു.

പ്രവചനങ്ങൾക്ക് പിന്നിലെ രഹസ്യം

എന്താണ് ഇത്ര കൃത്യതയോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുവാൻ സഹായിക്കുന്നത് എന്ന ചോദ്യത്തിന് വളരെ ലളിതമായ മറുപടിയാണ് അദ്ദേഹം നൽകുന്നത്. നേരിട്ട് എത്തുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ പ്രതികരണം വിലയിരുത്തിയും യഥാർത്ഥ പ്രാദേശികമായി ആളുകളെ ബന്ധപ്പെട്ട് അവരുടെ വിലയിരുത്തലുകൾ മനസ്സിലാക്കിയും താൻ നടത്തുന്ന കണക്കുകൂട്ടലുകളാണ് പ്രവചന രൂപത്തിൽ പുറത്തുവരുന്നത് എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ ജനങ്ങളുടെ അഭിപ്രായങ്ങൾ കൃത്യതയോടെ വിലയിരുത്തുവാനുള്ള കഴിവ് തന്നെയാണ് മറ്റുള്ളവരിൽ നിന്ന് വിഭിന്നമായി കൃത്യതയോടെ പ്രവചനം നടത്തുവാൻ മാണി സി കാപ്പനെ സഹായിക്കുന്നത്.

പാളിയത് ചേലക്കരയിൽ മാത്രം

പാലക്കാട് ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ സമയത്ത് മാണി സി കാപ്പൻ നടത്തിയ ഒരു പ്രവചനം പാളി. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് 8000 ത്തോളം വോട്ടുകൾക്ക് വിജയിക്കും എന്നായിരുന്നു കാപ്പന്റെ പ്രവചനം. പക്ഷേ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ രമ്യ 12,000ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഒരു തെറ്റൊക്കെ ആർക്കും പറ്റുമല്ലോ എന്നു മാത്രമേ ഇക്കാര്യത്തിൽ പറയാൻ കഴിയൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക