സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച്‌ റാഷിദ് സിപി.മുൻകാല തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യു ഡി എഫ് 91 മുതല്‍ 102 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്നു.

എല്‍ഡിഎഫ് 38 മുതല്‍ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറയുന്നു. എൻഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷ പാതം കൂടുതല്‍ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫില്‍ സമാനതകള്‍ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ രാഷ്ട്രീയ ട്രൻ്റ് കൃത്യമായി പ്രവചിച്ചയാളാണ് റാഷിദ്. പുറത്തു വന്ന ഒരു സർവ്വേയിലും തനിക്ക് വിശ്വാസമില്ലെന്നും പോളിങ് കഴിഞ്ഞാല്‍, നമ്പറുകള്‍ പുറത്തു വിടുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തൻ്റെ രാഷ്ട്രീയം, ഒരു തരത്തിലും ഇതില്‍ കലർത്തില്ലെന്നും സത്യസന്ധത പുലർത്തുമെന്നുമാണ് ഇദ്ദേഹം നേരത്തെ മറ്റൊരു ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുഡിഎഫിന് വമ്പൻ ജയം പ്രവചിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരികയെന്ന് അദ്ദേഹം പ്രവചിച്ചത്. മുൻപ് താൻ നടത്തിയ മഹാഭൂരിപക്ഷം സർവേ ഫലങ്ങളും ശരിയായത് പോലെ ഇതും ശരിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക