മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തില്‍ ആയിരുന്നു വിഎസ് അച്യുതാനന്ദൻ. തിരുവനന്തപുരം ബാർട്ടണ്‍ഹില്ലിലെ മകൻ അരുണ്‍കുമാറിന്റെ വീട്ടിലായിരുന്നു അച്യുതാനന്ദൻ വിശ്രമത്തില്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ വിഎസിന്റെ ആരോഗ്യനില ഇപ്പോൾ സങ്കീർണ്ണം ആകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹം തുടരുകയാണ്. ഏതാനും നാളുകളായി പൊതുവേദികളിൽ നിന്ന് അകന്നു നിൽക്കുന്ന വിഎസിന് ഇപ്പോൾ 101 വയസ്സുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക