ഒരു എംഎൽഎ എങ്ങനെ ജനങ്ങൾക്കൊപ്പം നിലകൊള്ളണം എന്നതിൻറെ നേർക്കാഴ്ചയായി മാറുകയാണ് മാണി സി കാപ്പൻ. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന റബ്ബർ സംസ്കരണ ഫാക്ടറി ജനജീവിതം ദുസഹമാക്കിയപ്പോഴാണ് എംഎൽഎ ഇടപെട്ടത്. നിയമാനുസൃതം പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഫാക്ടറിക്ക് പൊല്യൂഷൻ കൺട്രോൾ ബോർഡ് സർട്ടിഫിക്കറ്റ് പോലുമില്ല എന്ന് തിരിച്ചറിഞ്ഞതോടെ എംഎൽഎ നേരിട്ട് എത്തിയാണ് ഫാക്ടറി പൂട്ടിച്ചത്.

ഭരണപക്ഷത്തുള്ള ചിലരുടെ പിന്തുണയോടുകൂടിയാണ് ഈ ഫാക്ടറി അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്നത്. പകൽ സമയങ്ങളിൽ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങിയതോടെ രാത്രികാലങ്ങളിലേക്ക് പാർട്ടിയുടെ പ്രവർത്തനം ബുദ്ധിപൂർവ്വം ഉടമകൾ മാറ്റുകയായിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കി ഇവർക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്ന ഭരണവർഗത്തിന്റെ പൊള്ളത്തരങ്ങളാണ് എംഎൽഎയുടെ ഇടപെടലിൽ തകർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിനച്ചിൽ ന്യൂസ് എന്ന മാധ്യമ സ്ഥാപനം എംഎൽഎയുടെ ഇടപെടലുമായി ബന്ധപ്പെട്ട പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ” ഇതാവണം എംഎൽഎ” എന്ന നിലയിൽ ആവേശത്തോടുകൂടിയുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാക്ടറിയിലെത്തി ചുമതലക്കാരനെ നേരിട്ട് കണ്ട കാപ്പൻ നാളെ തന്നെ ഉത്തരവാദിത്തപ്പെട്ട ആളുകളെ ഫോണിൽ വിളിച്ചു തരുവാൻ ചുമതലക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിൻറെ അനുമതിയില്ലാതെ ഫാക്ടറി തുറക്കരുത് എന്ന് കർശന നിർദേശം നൽകി മടങ്ങിയ എംഎൽഎയോട് ഇവർ രാത്രിയിൽ പ്രവർത്തിക്കുമോ എന്ന ആശങ്ക പങ്കുവെച്ച വീട്ടമ്മയോട് ഞാനല്ലേ പൂട്ടിച്ചത് നോക്കാമെന്ന് മാസ് മറുപടിയും നൽകി കാപ്പൻ മടങ്ങിയതോടെ ജനങ്ങൾക്ക് ധൈര്യം കൂടി. എന്തുവന്നാലും എംഎൽഎ നോക്കിക്കൊള്ളും എന്ന ആത്മവിശ്വാസത്തിലാണ് അവരിപ്പോൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക