നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ഭൂരിപക്ഷം ലഭിയ്ക്കുകയെന്ന് ഇന്റലിജൻസ് വിലയിരുത്തല്‍. വഴിക്കടവ് 3500, മൂത്തേടത്ത് 3000, എടക്കര 2000, ചുങ്കത്തറ 2500, പോത്ത്കല്ല് 1500 എന്നിങ്ങനെ ലീഡ് ലഭിക്കുമെന്നും റിപ്പോർട്ടറില്‍ പറയുന്നു.

എല്‍ഡിഫ് സ്ഥാനാർഥി എം സ്വരാജിന് നിലമ്ബൂർ നഗരസഭയില്‍ ലീഡുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2500 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. കരുളായി പഞ്ചായത്തില്‍ 1000 വോട്ടിന്റെയും, അമരമ്ബലം പഞ്ചായത്തില്‍ 1500 വോട്ടിന്റെയും ലീഡ് ഉണ്ടാകുമെന്ന് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് ക്യാമ്ബിന് സന്തോഷം നല്‍കുന്നതാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാല്‍ 1500 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിന്റെ 6500 വോട്ടുകള്‍ അൻവർ ചോർത്തിയെടുക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് ലെ വോട്ട് ചോർച്ച, ഷൗക്കത്തിനാകും ഗുണം ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക