നിലമ്ബൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്. തെരഞ്ഞെടുപ്പ് വിലയിരുത്തലുകളുമായി മാധ്യമങ്ങളില്‍ റാഷിദ് എത്താറുണ്ട്.
ആര്യാടന്റെ ജയത്തിലേക്ക് നയിക്കുന്ന ഫാക്ടറുകളും റാഷിദ് വിവരിക്കുന്നുണ്ട്. നിലമ്ബൂരിന്റെ സമീപകാല ചരിത്രത്തില്‍ ലീഗിന്റേയും, കോണ്‍ഗ്രസ്സിന്റെയും പൊളിറ്റിക്കല്‍ വോട്ടുകള്‍ ഒറ്റ കെട്ടായി പോള്‍ ചെയ്യപ്പെട്ടു. ഒപ്പം, സർക്കാർ വിരുദ്ധ വോട്ടുകളും. അത്തരം സാഹചര്യങ്ങളില്‍ വ്യക്‌തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് റാഷിദിന്റെ വിലയിരുത്തൽ.
12,100 മുതല്‍ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. 46.5 ശതമാനം മുതല്‍ 49 ശതമാനം വരെ വോട്ടുകള്‍ ഷൗക്കത്ത് നേടുമെന്നും റാഷിദ് പറയുന്നു. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്തുമെന്നുമാണ് റാഷിദിന്റെ പ്രവചനം. 40.5 ശതമാനം മുതല്‍ 43 ശതമാനം വരെ വോട്ടാണ് എം സ്വരാജിനു കിട്ടുക എന്നുമാണ് പ്രവചനം.
പിവി അൻവർ മണ്ഡലത്തില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നാണ് റാഷിദ് പറയുന്നത്. 4.5 ശതമാനം മുതല്‍ 7 ശതമാനം വോട്ടുകള്‍ മാത്രമാണ് അൻവർ നേടുക. ബിജെപിയ്ക്ക് 4 ശതമാനം മുതല്‍ 6.5 ശതമാനം വരെ വോട്ടുകള്‍ കിട്ടുമെന്നും റാഷിദ് വ്യക്തമാക്കുന്നു. ഫെയ്സ്ബുക്കിലാണ് റാഷിദ് കണക്കുകള്‍ പങ്കിട്ടത്.
റാഷിദിന്റെ പ്രവചന കണക്കുകൾ
- യു ഡി എഫ് 46.5% – 49 %
- എല്‍ ഡി എഫ് 40.5% – 43 %
- പി വി അൻവർ 4.5 % – 7 %
- ബി ജെ പി 4 % – 6.5 %

















