അണ്ടര്‍ 19 ലോകകപ്പ് കിരീടം ജേതാക്കളായി ഇന്ത്യൻ ടീം ഇന്ത്യ.ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ എക്കാലത്തെയും ഉയര്‍ന്ന ടോട്ടലാണിത്.

കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 80 പന്തില്‍ 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ച്വറി നേടിത്തിളങ്ങി. ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമേ നേടാനായുള്ളു. അങ്ങനെ 100 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അണ്ടർ 19 ക്രിക്കറ്റിലെ ഇന്ത്യയുടെ ആറാം ലോകകിരീടമാണിത്.മുമ്പ് 2000, 2008, 2012, 2018, 2022 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ലോകചാമ്പ്യൻമാരായത്. ആധികാരികമായാണ് ഇത്തവണ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ചില റിക്കാർഡുകള്‍ ഇന്ത്യയുടെ പേരിലായി. അണ്ടർ 19 ലോകകപ്പ് പ്ലേഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റണ്‍സ് എന്ന ഇന്ത്യയുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ചു. മുമ്പ് 2016 ലോകകപ്പ് ക്വാർട്ടറില്‍ നേടിയ 349 റണ്‍സായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ മൂന്നാം തവണയാണ് 400 ന് മുകളില്‍ റണ്‍സ് എടുക്കുന്നത്.

ഗംഭീര പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവൻഷിയുടെ പേരിലും നിരവധി റിക്കാർഡുകള്‍ കുറിക്കപ്പെട്ടു.അണ്ടർ 19 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ നിന്ന് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം റിക്കാർഡ് വൈഭവിന്റെ പേരിലായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഏറ്റവും കുറഞ്ഞ പന്തില്‍ നിന്ന് സെഞ്ചുറി നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തായി. 51 പന്തില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം വില്‍ മാലാക്ക്സക്ക് മാത്രമാണ് മുന്നിലുള്ളത്. അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ 150 ന് മുകളില്‍ സ്കോർ ചെയ്യുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരവും ആയി വൈഭവ്. 30 സിക്സുകളാണ് താരം അടിച്ചെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക