കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ കാണാതായ 13 വയസുകാരനായി തിരച്ചില്‍ ഊര്‍ജിതം. വടകര ആയഞ്ചേരി അഷ്റഫിന്റെ മകന്‍ റാദിന്‍ ഹംദാനെയാണ് കാണാതായത്. അതേസമയം, മാനനന്തവാടിയില്‍ നിന്നുള്ള കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കോഴിക്കോടും വയനാടും ആണ് പ്രധാനമായും പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ വൈകിട്ട് കുട്ടിയും പിതാവും കൂടി പുറത്തുപോയപ്പോള്‍ തനിക്ക് ഒരു സാധനം വാങ്ങാനുണ്ടെന്ന് പറഞ്ഞ് കുട്ടി ഓടിമറയുകയായിരുന്നു.പിന്നീട് കാണാതായി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കുട്ടിയുടെ കൈയില്‍ കൂടുതല്‍ പണമോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. കുട്ടി മാനന്തവാടിയിലേക്കുള്ള ബസില്‍ കയറിയെന്നും അമ്മയുടെ വീട്ടില്‍ പോകാനാനെന്ന് പറഞ്ഞ് ബസിലുണ്ടായിരുന്ന ഒരാളോട് പണം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചെന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ കുട്ടിയ്‌ക്ക് പണം നല്‍കുകയും ചെയ്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















