തിരുവനന്തപുരം തുമ്ബയില്‍ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്. 5 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.

തിരുവനന്തപുരം തുമ്ബയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക