നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും വിജയം നേടാനാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ വിലയിരുത്തലുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ മികവും പ്രചരണത്തില്‍ ഏറെ മുന്നില്‍ പോയതും ഗുണമായിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറാനുളള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

യുഡിഎഫിന്റെ വോട്ടുകളില്‍ പിവി അന്‍വര്‍ വിള്ളലുണ്ടാക്കും. അതുകൊണ്ട് തന്നെ അന്‍വര്‍ രംഗത്ത് എത്തിയത് സ്വരാജിന് ഗുണമാകും. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ വലിയ ആവേശമുണ്ടാക്കിയെന്നും സിപിഎം കരുതുന്നു. നിലമ്ബൂരില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട് വലിയ ആയുധമാക്കാനാണ് സിപിഎം തീരുമാനം. വിജയിക്കാന്‍ വര്‍ഗീയ സംഘടനകളെ കൂടെ നിര്‍ത്തുന്ന എന്ന ആരോപണം സജീവമായി ഉയര്‍ത്താനും ധാരണയായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക