ബന്ദിപ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യാത്രികൻ. റോഡരികില്‍ നിന്നിരുന്ന ഇയാളെ ആന എടുത്തെറിയുകയായിരുന്നു. തുടർന്ന് നിലത്തിട്ട് തുമ്ബിക്കൈ കൊണ്ട് അക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ആനയുടെ ശ്രദ്ധ മാറി, ആന പിന്തിരിഞ്ഞ് പോയതിനാല്‍ നിസാര പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. യാത്രക്കാരന് നിസാര പരിക്കുകളുണ്ടെന്നും ആണ് വിവരം.

വനം വകുപ്പും സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്. വന്യജീവികള്‍ക്ക് യാതൊരു തരത്തിലുമുള്ള പ്രകോപനമുണ്ടാക്കരുതെന്നും ഒരിക്കലും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വനപാലകർ സന്ദർശകർക്ക് കർശനമായ നിർദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും മൃഗങ്ങളെ കാണുമ്ബോള്‍ പലപ്പോഴും ആളുകള്‍ പുറത്തിറങ്ങുന്നത് പതിവാണ്. കഴിഞ്ഞ കുറച്ച്‌ നാളുകള്‍ക്കിടയില്‍ ബന്ദിപ്പൂർ മേഖലയില്‍ മനുഷ്യ-വന്യജീവി സംഘർഷങ്ങള്‍ വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡിന് സമീപത്ത് നില്‍ക്കുന്നയാള്‍ ആനയെ പ്രകോപിപ്പിക്കുന്നതും ഇയാള്‍ക്ക് നേരെ ആന പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ റോഡില്‍ വീഴുന്ന ഇയാളെ ആന ചവിട്ടുന്നുണ്ട്. ഭാഗ്യത്തിലാണ് ജീവൻ കിട്ടിയതെന്നാണ് വീഡിയോയില്‍ ആളുകള്‍ പറയുന്ന കമൻ്റ്. കഴിഞ്ഞ കുറച്ച്‌ നാളുകളായി ബന്ദിപ്പൂരില്‍ ഇത്തരം സംഭവങ്ങള്‍ വർധിച്ച്‌ വരുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയില്‍ സെല്‍ഫിയെടുക്കാൻ ശ്രമിച്ച രണ്ട് യാത്രികരെ ആന ഓടിച്ച സംഭവവും 2023 ഡിസംബറില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവവും സംഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക