നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ടുചോർച്ച. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടാണ് ലഭിച്ചത്. 2021ല്‍ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന കെ. ബാബു മണിക്ക് 3281 വോട്ട് ലഭിച്ചിരുന്നു. 36.76 ശതമാനത്തിന്‍റെ വോട്ട് കുറവാണ് ഇത്തവണയുണ്ടായത്.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്ബോഴും എസ്.ഡി.പി.ഐ വോട്ട് കുറയുന്നതാണ് ഫലത്തില്‍ കാണുന്നത്. 2016ലും സ്ഥാനാർഥിയായിരുന്ന ബാബു മണിക്ക് അന്ന് 4751 വോട്ട് ലഭിച്ചിരുന്നു. അന്ന് ലഭിച്ച വോട്ടിന്‍റെ പകുതിയിലും താഴെ മാത്രമാണ് ഒമ്ബത് വർഷങ്ങള്‍ക്കിപ്പുറം ലഭിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തവണ യു.ഡി.എഫിനും എല്‍.ഡി.എഫിനും വോട്ട് കുറവുണ്ടായി. വിജയിച്ച ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടാണ് ലഭിച്ചത്. 2021ല്‍ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. വി.വി. പ്രകാശിന് 78,527 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് 66,660 വോട്ടാണ് ലഭിച്ചത്. 2021ല്‍ പി.വി. അൻവർ ഇടത് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ 81,227 വോട്ടാണ് നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക