ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന ‘തിരംഗ’ യാത്രക്കിടെ ദേശീയപതാക കൊണ്ട് മുഖം തുടച്ച്‌ ബിജെപി എംഎല്‍എ. ഹവാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യയാണ് ജയ്പൂരിലെ യാത്രക്കിടെ ദേശീയ പതാകയെ മുഖം തുടയ്ക്കാന്‍ ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ബിജെപി ദേശീയ ചിഹ്നങ്ങളോട് അനാദരവ് കാണിക്കുകയും ദേശസ്‌നേഹത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിരവധി വര്‍ഗീയ സ്വഭാവമുള്ള സംഭവങ്ങളില്‍ പ്രതിയാണ് ബാല്‍ മുകുന്ദ് ആചാര്യ. പെഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ജയ്പൂരിലെ ജമാ മസ്ജിദില്‍ അതിക്രമിച്ചു കയറിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക