മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി എംപി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമാകുന്നു. സാമൂഹ്യ വിരുദ്ധരാണ് അതോ യുഡിഎഫിനോട് കളി മൂത്ത ഇടതു പ്രവർത്തകരാണോ ഈ പ്രവർത്തിക്ക് പിന്നിൽ എന്ന് വ്യക്തമായിട്ടില്ല. ആരുതന്നെ ചെയ്തതാണെങ്കിലും കേരളത്തിൻറെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായി ഈ അവഹേളനം മാറുകയാണ്.

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു എന്നതിനപ്പുറം വിശുദ്ധമായ ഒരു ദേവാലയ അങ്കണത്തിൽ കയറിയാണ് ഈ അതിക്രമം നടത്തിയിരിക്കുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎ ഉൾപ്പെടെ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളും, കോൺഗ്രസ് പ്രവർത്തകരും ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളും അതി വൈകാരികതയോട് കൂടി കാണുന്ന ഒരു ഇടത്തോടാണ് രാഷ്ട്രീയ അസഹിഷ്ണുതയുടെ പേരിൽ എന്ന് കരുതാവുന്ന ഈ അവഹേളനം ഉണ്ടായിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെ ശക്തമായി അപലപിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് രംഗത്തെത്തി. ഇത്തരം ഒരു പ്രവർത്തനം നടത്തിയെന്ന് മാത്രമല്ല അതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച മാനസിക വൈകൃത്യമുള്ള പ്രവർത്തനം എന്നാണ് അദ്ദേഹം ഈ സംഭവത്തെ ചൂണ്ടിക്കാണിക്കുന്നത്. അവഹേളനപരമായ ഈ പ്രവർത്തിയെ തള്ളിപ്പറയുവാൻ ജാഥാ ക്യാപ്റ്റൻ ജോസ് കെഎം മാണി തയ്യാറാകണമെന്നും നാട്ടകം സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക