തീവ്രവാദിയായ സ്വന്തം മകനോട് കീഴടങ്ങണമെന്ന് അപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ ഗതികേട് വളരെയധികം വേദന ഉളവാക്കുന്നതാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരൻ ആമിർ നസീറിനോടാണ് അമ്മ ആവശ്യം ഉന്നയിച്ചത്. കീഴടങ്ങാൻ അമ്മ മകനോട് അപേക്ഷിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അമ്മയോട് സംസാരിക്കുമ്ബോള്‍ ആമിർ എകെ-47 പിടിച്ചുനില്‍ക്കുന്നതും കാണാം. ആമിറിന്റെ അവസാന വീഡിയോ കോളായിരുന്നു അത്. കീഴടങ്ങാൻ അമ്മ പറഞ്ഞെങ്കിലും അയാള്‍ സുരക്ഷാ സേനയെ വെല്ലുവിളിച്ച് അമ്മയുടെ ആവശ്യത്തെ നിരസിച്ചു. “സൈന്യം മുന്നോട്ട് വരട്ടെ, അപ്പോള്‍ ഞാൻ നോക്കാം,” എന്നായിരുന്നു മറുപടി.
Killed JeM terrorist Aamir Nazir Wani was requested by her mother via video-call (through #IndianArmy channel). But he refused.
— Subcontinental Defender 🛃 (@Anti_Separatist) May 15, 2025
All three Jaish militants neutralized in Pulwama.#Tral #Awantipora #JammuKashmir https://t.co/iELoNMUhXC pic.twitter.com/wwCaYELkmm
ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ പ്രദേശത്തെ നാദിർ എന്ന ഗ്രാമത്തില്‍ വെച്ചാണ് പിന്നീട് സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പില്‍ മൂന്ന് ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ഭീകരർ കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ മറ്റ് ഭീകരരായ ആസിഫ് ഷെയ്ഖ്, യാവർ അഹമ്മദ് ഭട്ട് എന്നിവരെയും സൈന്യം വധിച്ചു.
സൈന്യവുമായുള്ള ഏറ്റുമുട്ടലിനു മുമ്ബ് അവർ ഒളിച്ചിരുന്ന വീട്ടില്‍ നിന്നാണ് ആമിർ വീഡിയോ കോള്‍ ചെയ്തത്. ആമിറിന്റെ അമ്മയും സഹോദരിയും വീഡിയോ കോളില്‍ ഇയാളോട് സംസാരിച്ചു. ആസിഫിന്റെ സഹോദരിയുമായും ഇയാള്‍ സംസാരിച്ചു,
സുരക്ഷാ സേനയുടെ ആക്രമണത്തിനിടെ നടത്തിയ ഭീകരതയ്‌ക്കെതിരായ നടപടിയില്‍ ട്രാല്‍ മേഖലയിലെ വീട് ഐഇഡി ഉപയോഗിച്ച് തകർത്ത അതേ തീവ്രവാദിയാണ് ആസിഫ്. ഭീകരർ കീഴടങ്ങണമെന്നായിരുന്നു സുരക്ഷാ സേന ആവശ്യപ്പെട്ടത്. എന്നാല്‍ ഭീകരർ അതിന് തയ്യാറായില്ല. 48 മണിക്കൂറിനിടെ കാശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് മൂന്ന് എകെ-47 തോക്കുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന കണ്ടെടുത്തു.

















