ബേസില്‍ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മരണമാസ്’ നിരോധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍. നിലവില്‍ സൗദി അറേബ്യയും കുവൈറ്റും ആണ് ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ റിലീസ് ചെയ്യാം എന്നാണ് കുവൈറ്റ് വ്യക്തമാക്കിയിട്ടുള്ളത്.
ട്രാൻസ്ജെൻഡർ ആയ വ്യക്തി സിനിമയില്‍ ഉള്ളതിനാലാണ് മരണമാസിന് സൗദിയും കുവൈറ്റും വിലക്ക് കല്‍പ്പിച്ചിട്ടുള്ളത്. ഈ ട്രാൻസ്ജെൻഡർ വ്യക്തി അഭിനയിച്ച സീനുകള്‍ നീക്കം ചെയ്ത് സിനിമ കുവൈറ്റില്‍ പ്രദർശിപ്പിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേല്‍ ഫിലിം പ്രൊഡക്ഷൻസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്ബില്‍, ടിങ്സ്‌റ്റണ്‍ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്.
‘കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകള്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികള്‍ പൂർണ്ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളില്‍ തന്നെ കാണുക..’എന്നാണ് മരണമാസ്സ് ടീം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
സംവിധായകൻ പറയുന്നത്
ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തി അഭിനയിക്കുന്നതുകൊണ്ടാണ് ചിത്രത്തിന് വിലക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ നീക്കിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് കുവൈത്ത് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.എന്നാല്‍ എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ അത് ആസ്വാദനത്തെ ബാധിച്ചേക്കാം. ഈ രംഗങ്ങള്‍ ഒഴിവാക്കിയാലും സൗദിയില്‍ സിനിമ റിലീസ് ചെയ്യാന്‍പറ്റില്ലെന്നും ശിവപ്രസാദ് അറിയിച്ചു.

















