വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്ബുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയില്‍.വഴിക്കടവ് പൂവത്തിപ്പൊയില്‍ പിലാത്തൊടിക മുജീബ് റഹ്‌മാനാണ് (42) അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചയോടെ പാക്കറ്റുകളിലാക്കി വില്‍പനക്ക് തയാറാക്കുന്നതിനിടെയാണ് ഇയാളുടെ വീട്ടില്‍ നിന്ന് എട്ടു കിലോ മാനിറച്ചി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.ഇറച്ചി മറ്റൊരാളില്‍നിന്ന് വാങ്ങിയതാണെന്നാണ് മുജീബിന്റെ മൊഴി. ഫ്ളയിംഗ് സ്ക്വാഡ് കോഴിക്കോട് ഡി. എഫ്. ഒക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. മുജീബ് റഹ്‌മാൻ മ്ബ് വനംവകുപ്പിന്റെ പാമ്ബുപിടുത്തക്കാരനായിരുന്നു. പിടിക്കുന്ന പാമ്ബുകളെ ദിവസങ്ങളോളം വീട്ടില്‍ സൂക്ഷിക്കുകയും അപകടകരമായ രീതിയില്‍ പ്രദർശിപ്പിക്കുകയും ചെയ്തതിനാല്‍ ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലമ്ബൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.പി. പ്രദീപ് കുമാർ, സി. അനില്‍കുമാർ, പി. വിബിൻ, എൻ. സത്യരാജ്, നിലമ്ബൂർ റിസർവ് ഫോഴ്‌സ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി. എസ്. അമൃതരാജ്, ആതിര കൃതിവാസൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക