58കാരിയുടെ മരണത്തില്‍ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസണ്‍സ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസില്‍ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്.

രോഗിയായ ഭാര്യ കട്ടിലില്‍ നിന്ന് തറയില്‍ തലയിടിച്ച്‌ വീണ് മരണപ്പെട്ടുവെന്നായിരുന്നു 64കാരൻ ബന്ധുക്കളോടും നാട്ടുകാരോടും വിശദമാക്കിയിരുന്നത്.മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വിശദമാക്കിയത്. 2024 സെപ്റ്റംബർ 26ന് ആയിരുന്നു ഷീല മരിച്ചത്. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച്‌ പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷീലയുടെ മരണത്തില്‍ മക്കളില്‍ ചിലർ ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പരാതി നല്‍കിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് പോസ്റ്റ്മോർട്ടത്തിന് ഒടുവിലാണ് മരണത്തില്‍ സംശയം ഉയർന്നത്. തെളിവുകള്‍ ലഭ്യമായതിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴക്കൂട്ടം സൈബർസിറ്റി അസി.കമ്മിഷണർ ജെ.കെ.ദിനില്‍, മെഡിക്കല്‍കോളജ് എസ്‌എച്ച്‌ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. രോഗബാധിതയാവും മുൻപ് തന്നെ ഭർത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നത് ഷീല ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായി വിധു ഇവരെ മർദ്ദിച്ചിരുന്നു. മുൻപും ഷീലയെ വധിക്കാൻ ശ്രമിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് വിശദമാക്കി.

കൊലപാതകത്തിന് ശേഷം കട്ടിലില്‍ നിന്ന് വീണ് ഭാര്യയുടെ ബോധം പോയെന്ന് ഇയാള്‍ അയല്‍വാസികളേയും ബന്ധുക്കളേയും വിശ്വസിപ്പിച്ചു. പോസ്റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം തള്ളിയപ്പോഴും വിധു പതറയില്ല. സംസ്കാര മരണാനന്തര ചടങ്ങുകളില്‍ ഭാര്യയുടെ മരണത്തില്‍ അതീവ വേദനയുള്ളയാളേപ്പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. വാട്ട്സ്‌ആപ്പിലെ പ്രൊഫൈല്‍ ചിത്രം ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ആക്കുകയും ചെയ്ത 64കാരൻ പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ച്‌ കഴിയുമ്ബോഴാണ് അറസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക