മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ അടിപിടിക്കിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. കൊണ്ടോട്ടി ഒഴുകൂർ നൂർ മൻസില്‍ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.സംഭവത്തില്‍ അനുജനായ ചിറ്റങ്ങാടൻ സാജിദി (49) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു അടിപിടി.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഫറൂക്കിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സംഭവത്തില്‍ അനുജൻ സാജിദിനെതിരെ കൊലപാതകത്തിന് കേസെടുത്തു. മരിച്ച മുഹമ്മദ് റഫീക്കിന്റെ ദേഹത്ത് മുറിവുകളുണ്ടെന്നും ചെറിയ ഇരുമ്പായുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















