മുൻകൂട്ടി ആസൂത്രണം ചെയ്‌ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും ഉള്‍പ്പടെ നാല് പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തു.19 കാരിയായ ഹസീനയും കാമുകൻ യുഗന്ധറും ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായത്. തമിഴ്‌നാ്ട്ടിലെ കൃഷ്‌ണഗിരി സ്വദേശിയായ രമേശ്(23) ആണ് കൊല്ലപ്പെട്ടത്. അമാവാസി ദിനത്തില്‍ ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് കൊലപാതകം നടന്നത്.

ഡിജിറ്റല്‍ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ക്കകം കേസ് തെളിയിച്ചതെന്ന് പൊലീസ് അറിയിച്ചു.തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ സുലഗിരി സ്വദേശിയായ രമേഷും (23) ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ഹസിനിയും (19) ഏകദേശം രണ്ട് വർഷങ്ങള്‍ക്ക് മുൻപാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹജീവിതെ സാധാരണനിലയിലാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. എന്നാല്‍, വിവാഹശേഷവും യുവതി ബാല്യകാല സുഹൃത്തായ യുഗന്ധറുമായി(20) ബന്ധം തുടർന്നിരുന്നെന്നും ഇരുവരും ചേർന്ന് രമേശിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.അമാവാസി ദിനത്തില്‍ ഗുടുപള്ളി മണ്ഡലത്തിലെ മല്ലപ്പകൊണ്ട കുന്നിന് മുകളിലുള്ള ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിന് പോകാൻ ഹസിനി രമേശിനെ നിർബന്ധിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. മകളെയും കൂട്ടി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബസിനി തന്റെ ലൈവ് ലൊക്കേഷൻ കൃത്യമായി സുഗന്ധറുമായി പങ്കിട്ടു.

ക്ഷേത്രത്തിലേക്കുള്ള മലമ്പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപത്തുവച്ചാണ് കൊലപാതകം നടന്നത്. ഈ ഭാഗത്തെത്തിയപ്പോള്‍ ഹസിനി ബോധപൂർവ്വം തന്റെ ഹാൻഡ് ബാഗ് താഴെ വീഴ്‌ത്തി. അതെടുക്കുന്നതിനായി രമേശ് ബൈക്ക് നിർത്തിയതോടെ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും പുറത്തുവന്ന് രമേശിനെ ആക്രമിച്ചതെന്നാണ് വിവരം. പ്രാണരക്ഷാർത്ഥം സമീപത്തെ വനമേഖലയിലേക്ക് 100 കിലോമീറ്ററോളം ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികള്‍ രമേശിനെ വെട്ടിക്കൊല്ലുകയായിരുന്നു. മകളുടെ കണ്‍മുന്നിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

ഹസിനയും മകളും വീട്ടില്‍ തിരിച്ചെത്താതിനെത്തുടർന്ന് യുവതിയുടെ അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിലേക്കുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിർണായകമായത്. രമേഷ് ഭാര്യയും മകളെയും കൂട്ടി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഇതേ ബൈക്കില്‍ യുവതിയും കുഞ്ഞും മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം മടങ്ങുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ വിശദമായ തെരച്ചിലിലാണ് രമേഷിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്‌തത്.അതേസമയം, വിവാഹസമയത്ത് ഹസിനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നുമാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. ഇക്കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക