ഒരുകാലത്ത് പാലാ ടൗണിൽ കേരള കോൺഗ്രസ് യുവജന സംഘടനകളുടെയും, വിദ്യാർത്ഥി സംഘടനകളുടെയും സംരക്ഷകൻ ആയിരുന്നു ഷാജു തുരുത്തൻ. പാർട്ടിക്കുവേണ്ടി അടികൊണ്ടും തിരിച്ചടിച്ചും തുരുത്തൻ നേടിയെടുത്ത കിരീടം ആയിരുന്നു ഇത്. ഒരു പരിധിവരെ ഷാജു തുരുത്തന് കൈവന്ന ഗുണ്ടാ പരിവേഷവും പ്രതിച്ഛായയും അദ്ദേഹം ആസ്വദിക്കുകയും ചെയ്തിരുന്നു. ചെയർമാൻ പദവിയിൽ ഇരിക്കുമ്പോൾ പോലും പലവട്ടം ചില ഗുണ്ടായിസങ്ങളൊക്കെ തുരുത്തൻ കാണിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾ പാർട്ടിക്ക് താങ്ങായും തണലായും നിലനിന്നിരുന്ന തുരുത്തനെ സ്വന്തം പാർട്ടി തന്നെ ചവിട്ടി പുറത്താക്കിയിരിക്കുകയാണ്. നഗരസഭ അധ്യക്ഷ സ്ഥാനത്തുനിന്ന് തുരുത്തനെ പുറത്താക്കുവാൻ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വോട്ടിട്ട് വിജയിപ്പിച്ചത് സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും കൗൺസിലർമാരാണ്. തുരുത്തൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ആയിരിക്കെയാണ് സ്വന്തം പാർട്ടിക്കാർ അദ്ദേഹത്തോട് ഈ ക്രൂരത ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎം മാണി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന ഷാജു തുരുത്തന്റെ വാക്കുകൾ പാർട്ടി നേതൃത്വത്തിൽ നിന്ന് തനിക്കൊരു പരിഗണനയും ഇനി കിട്ടാനില്ല എന്നതിൻറെ പ്രതിഫലനം കൂടിയാണ്. നാണംകെട്ട് ഏകനായി പാർട്ടിക്ക് പുറത്തേക്കിറങ്ങുന്ന ഷാജു തുരുത്തന് പ്രതിപക്ഷം സംരക്ഷണം ഒരുക്കുമോ ധാർമിക പിന്തുണ നൽകുമോ എന്നതെല്ലാം ആണ് ഇനി പാലായിൽ കാണാനിരിക്കുന്ന രാഷ്ട്രീയ കൗതുകങ്ങൾ. അദ്ദേഹത്തിൻറെ ഭാര്യയും മുൻ ചെയർപേഴ്സനുമായ ബെറ്റി ഷാജുവിന്റെ നിലപാടും ഏവരും ഉറ്റുനോക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക