പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാനാംപറന്പ് വെള്ളയംവേലി വീട്ടില്‍ റസാഖിന്‍റെ ഭാര്യ സജ്ന (39) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10നായിരുന്നു സംഭവം. വീട് വൃത്തിയാക്കിയ ശേഷം പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.
ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 11ന് മരിച്ചു. കബറടക്കം ഇന്ന് ചെറുവേലിക്കുന്ന് ജമാഅത്ത് കബർസ്ഥാനില്‍. മക്കള്‍: റിസാന, ബാദുഷ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















