പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വെള്ളം കുടിക്കുകയാണ് എന്നതാണ് വസ്തുത. ഇത്തരത്തിൽ അപ്രതീക്ഷിത മുന്നേറ്റം യുഡിഎഫിന് ഉണ്ടാക്കാൻ കഴിഞ്ഞ ഒരു വാർഡ് ആണ് നഗരസഭയിലെ എട്ടാം വാർഡ് ആയ കവീക്കുന്ന്.

ഓഫ് റോഡ് ഡ്രൈവിംഗ് ചാമ്പ്യനും സ്കൂൾ അധ്യാപികയും 24 കാരിയുമായ റിയാ ചീരാൻകുഴിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. പ്രചരണ മികവിലും ഊർജ്ജസ്വലതയിലും ജനപിന്തുണയിലും വലിയ മുന്നേറ്റം ഉണ്ടാക്കിയ യുഡിഎഫ് സ്ഥാനാർത്ഥിയെ പണമറിഞ്ഞ് പരാജയപ്പെടുത്തും എന്ന വെല്ലുവിളികളുമായി എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്പോൺസർ ചെയ്യുന്ന പ്രമുഖരും രംഗത്തുണ്ട്. സോഷ്യൽ മീഡിയ താരം കൂടിയായ റിയയുടെ പരാജയം ഉറപ്പ് വരുത്തുവാൻ വോട്ടർമാരെ സ്വാധീനിക്കുവാനും സമ്മർദ്ദത്തിൽ ആക്കുവാനുമുള്ള നിരവധി ശ്രമങ്ങളും ഈ വാർഡിൽ നടക്കുന്നു എന്ന് യുഡിഎഫ് ക്യാമ്പ് ആരോപണം ഉയർത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വാർഡിലെ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയുവാനും അവരെ സമ്മർദ്ദത്തിലാക്കുവാനുമുള്ള അവിഹിത നീക്കം ആണ് ഇപ്പോൾ അവിടെ നടക്കുന്നത് എന്ന് സൂചന ഇന്ന് പുറത്തുവരികയാണ്. ജേണലിസ്റ്റുകൾ എന്ന് പരിചയപ്പെടുത്തി ഐഡി ടാഗ് പോലുമണിയാത്ത രണ്ടു യുവാക്കൾ വീടുവീടാന്തരം കയറി ഈ വാർഡിലെ വിജയസാധ്യത എങ്ങനെയെന്ന് ചോദ്യങ്ങൾ ചോദിക്കുകയാണ്. മേൽവിലാസം ഇല്ലാത്ത മാധ്യമ സ്ഥാപനത്തിൻറെ പേരിൽ സർവ്വേ എന്ന് പറഞ്ഞ് നടത്തുന്ന ഈ നീക്കം യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിഞ്ഞ് അവർക്കുമേൽ സമ്മർദ്ദങ്ങൾ ശക്തിപ്പെടുത്തുവാനാണ് എന്ന് ആരോപണമാണ് യുഡിഎഫ് ക്യാമ്പ് മുന്നോട്ട് വെക്കുന്നത്.

ഇത്തരത്തിൽ അഭിപ്രായങ്ങൾ തേടി വെളുത്ത ഓംനി വാനിൽ കഴിക്കുന്ന വാർഡിലൂടെ കറങ്ങുന്നവരെ കുറിച്ച് വോട്ടർമാർ തന്നെയാണ് യുഡിഎഫ് ക്യാമ്പിന് മുന്നറിയിപ്പ് നൽകിയത്. ജേണലിസ്റ്റുകൾ എന്ന് പരിചയപ്പെടുത്തിയവരുടെ ഇടപെടലിൽ സംശയവും ദുരൂഹതയും തോന്നിയതോടെയാണ് വോട്ടർമാർ മുന്നറിയിപ്പ് നൽകിയത്. യുഡിഎഫ് അനുകൂലമെന്ന് സംശയിക്കപ്പെടുന്ന വീടുകളിലേക്കാണ് ഇവർ കൂടുതലായി എത്തുന്നതെന്നും ദുരൂഹത വർധിപ്പിക്കുന്നു. നിർണായക ശബ്ദരേഖ ചുവടെ കേൾക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക