35 വർഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന പാലാ നഗരസഭാ ഭരണം കൈവിട്ടു പോയത് അംഗീകരിക്കുവാൻ കഴിയാതെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ നെറികെട്ട രാഷ്ട്രീയ കളി. യുഡിഎഫ് പ്രതിനിധിയായ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ വ്യാപകമായ സൈബർ ആക്രമണവും വ്യാജ പ്രചരണവും അഴിച്ചു വിട്ടിരിക്കുകയാണ് മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ. വാട്സ്ആപ്പ് സന്ദേശത്തിന്റെ രൂപത്തിലാണ് വ്യാജ പ്രചരണം കൊഴുക്കുന്നത്.

ഈ കഴിഞ്ഞ ദിവസം പാലായിലെ പ്രമുഖ ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനമായ ഈസാ ഗ്രാഫിക്സിൽ പുതിയ മെഷനറി സ്ഥാപിച്ചതും ആയി ബന്ധപ്പെട്ട് ലളിതമായ ഒരു ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങിൽ പുതിയ മെഷീനിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത് നഗരസഭ ചെയർപേഴ്സൺ ദിയ ബിനു ആയിരുന്നു. സ്ഥാപന ഉടമയായ ചെയ്സ് ഞള്ളമ്പുഴയുടെ ആത്മ സുഹൃത്തായ ബിജെപി നേതാവ് ഷോൺ ജോർജും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചടങ്ങിന്റെ ചിത്രങ്ങൾ സ്ഥാപനത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് ആയി പുറത്തുവന്നതോടെ ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ വ്യാപകമായ സൈബർ അധിക്ഷേപവും വ്യാജ പ്രചരണവും ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ ബിജെപി നേതാവിനൊപ്പം ചടങ്ങിൽ പങ്കെടുത്തതിനെ ചൊല്ലി നഗരസഭയിലെ യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി എന്നാണ് ഇവരുടെ പ്രചരണം. വൈദികരും പൗരപ്രമുഖരും അടക്കം നിരവധിപേർ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളിൽ നിന്ന് ഒരു ചിത്രം മാത്രം അടർത്തിയെടുത്താണ് മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ നെറികെട്ട രാഷ്ട്രീയ പ്രചരണം നടത്തുന്നത്.

ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന നിലയിൽ രാജ്യത്താകെ പ്രശസ്തി നേടിയ ദിയ ഭരണനിർവഹണ രംഗത്തും തിളങ്ങുന്നതാണ് മാണി ഗ്രൂപ്പ് കേന്ദ്രങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി താര പ്രചാരകയായി ദിയ രംഗത്ത് ഉണ്ടാകുമെന്നതും അവർക്ക് ഭീഷണിയാണ്. വ്യക്തിപരമായ അധിക്ഷേപം ഉൾപ്പെടെ നടത്തിക്കൊണ്ട് നഗരസഭയിലെ പ്രതിപക്ഷ അംഗവും മുൻ ചെയർപേഴ്സനുമായ കേരള കോൺഗ്രസ് നേതാവ് ബെറ്റി ഷാജു ദിയ ബിനുവിനെതിരെ പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വ്യാജ പ്രചരണം കൊഴിപ്പിച്ചുകൊണ്ട് ദിയ ബിനുവിനെ ലക്ഷ്യമിട്ടും, യുഡിഎഫിലെ ഐക്യം തകർക്കുവാനും ഉദ്ദേശിച്ചുള്ള നീചമായ രാഷ്ട്രീയങ്ങൾ മാണി ഗ്രൂപ്പ് സൈബർ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക