പാലാ നഗരസഭ ചെയർമാനായിരുന്ന ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാർ തന്നെ അവിശ്വാസ പ്രമേയത്തിലൂടെ ഇന്ന് പദവിയിൽ നിന്ന് പുറത്താക്കി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഭരണകക്ഷിയായ കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽഡിഎഫ് അനുകൂലിച്ച് വോട്ട് ചെയ്യുകയും പ്രമേയം കൊണ്ടുവന്ന യുഡിഎഫ് വോട്ടിങ്ങിൽ നിന്ന് വിട്ട് നിൽക്കുന്ന രാഷ്ട്രീയ കൗതുകവും ഇവിടെ സംഭവിച്ചു. ഒരു പരിധിവരെ സംഭവബഹുലമായിരുന്നു ഒരു വർഷത്തെ തുരുത്തന്റെ ചെയർമാൻ കാലാവധി.

പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ചെയർമാനെതിരെ ക്രിമിനൽ കേസ് എടുക്കുന്ന സാഹചര്യം ഉണ്ടായതാണ് പാലായിൽ തുരുത്തന്റെ കാലാവധിയിലെ ഒരു പ്രധാന വിവാദം. പൊതുപ്രവർത്തകനായിരുന്നു ജോയി കളരിക്കൽ അച്ചായൻസ് ഗോൾഡ് ഷോറൂമിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിൻറെ ബോർഡ് ഫുട്പാത്ത് കയ്യേറിയാണ് എന്ന് ആരോപിച്ച് നടത്തിയ സമരമാണ് അച്ചായൻസ് ഉടമ ടോണി വർക്കിച്ചനും ചെയർമാൻ ഷാജു തുരുത്തരും തമ്മിൽ നേരിട്ട് കൊമ്പ് കോർക്കുന്ന നിലയിലുള്ള വിവാദമായി വളർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാദം ഇങ്ങനെ

ജോയി കളരിക്കൽ നടത്തിയ സമരത്തെ തുടർന്ന് ഷാജു തുരുത്തൻ ബോർഡ് നീക്കം ചെയ്യാൻ അച്ചായൻസ് അധികൃതരോട് നിർദ്ദേശിച്ചു. അവർ ബോർഡ് നീക്കം ചെയ്യുകയും പിന്നീട് കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ച ശേഷം ബോർഡ് പുനസ്ഥാപിക്കുകയും ചെയ്തു. എന്നാൽ കോടതി വിധി വന്നത് ശ്രദ്ധിക്കാതെ ചെയർമാന്റെ ഔദ്യോഗിക വാഹനത്തിൽ ഷോറൂമിന് മുന്നിൽ വന്നിറങ്ങിയ ഷാജു തുരുത്തൻ പിച്ചാത്തി ഉപയോഗിച്ച് ബോർഡ് കുത്തി കീറുകയും സ്ഥാപനത്തിലെ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തുടർന്ന് അച്ചായൻസ് അധികൃത ചെയർമാൻ നടത്തിയ കയ്യേറ്റത്തെ കുറിച്ച് പോലീസിൽ പരാതി നൽകി പോരാട്ടം കടുപ്പിച്ചു. ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കുന്ന സാഹചര്യമുണ്ടായപ്പോൾ ഭരണമുന്നണിയുടെയും കേരള കോൺഗ്രസിന്റെയും ഉന്നത നേതൃത്വം ഇടപെട്ടാണ് ഷാജു തുരുത്തനെ രക്ഷിച്ചത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും നിസാര വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട് ഈ കേസിൽ ഷാജു തുരുത്തൻ സ്റ്റേഷൻ ജാമ്യം എടുക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക