ആര്‍ത്തുങ്കലില്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ആളുകളെ വിരട്ടിയോടിക്കുകയും ബാറിലെ മദ്യക്കുപ്പികളടക്കം അടിച്ച്‌ തകര്‍ക്കുകയും ചെയ്ത് നാലംഗസംഘം.ചള്ളിയിലെ കാസില്‍ ബാറില്‍ ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്.

20 ലിറ്ററിലധികം വിലകൂടിയ മദ്യം ബാറില്‍നിന്നും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. വിശദമായി ചോദ്യംചെയ്തതിന് ശേഷമേ അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച വിവരം ലഭിക്കുകയുള്ളു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഹുഡിയും മാസ്കും ധരിച്ച്…കയ്യിൽ വാളുമായി എത്തിയ ഗുണ്ടാസംഘം ബാർ തല്ലി തകർത്തു

ഹുഡിയും മാസ്കും ധരിച്ച്…കയ്യിൽ വാളുമായി എത്തിയ ഗുണ്ടാസംഘം ബാർ തല്ലി തകർത്തു, ബാറിനുള്ളിൽ ഇരുന്ന മദ്യകുപ്പികളും മോഷ്ടിച്ചു #alappuzha #keralapolice

Posted by Reporter Live on Sunday, February 9, 2025

വിഷ്ണു ഗോപി എന്ന ഗുണ്ടയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. രണ്ടാഴ്ച മുമ്ബ് ഇതേ ബാറില്‍ ഒരു ഗുണ്ടാസംഘമെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക