ആശാന്റെ നെഞ്ചത്തേക്ക് ആശാൻ തന്നെ കയറിയ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഗുജറാത്തിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലും ഗണിത ശാസ്ത്ര അധ്യാപകനും തമ്മിലുള്ള വഴക്കിന്റെ ദൃശ്യങ്ങള്‍ ആണ് പ്രചരിക്കുന്നത്.ഗുജറാത്തിലെ ബറൂച്ചിലുള്ള ഒരു സ്കൂളിലെ അധ്യാപകരുടെ തമ്മിലടിയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്.

പ്രിൻസിപ്പല്‍ ആവർത്തിച്ച്‌ അധ്യാപകനെ മർദിക്കുന്നത് വീഡിയോയില്‍ കാണാൻ സാധിക്കും.25 സെക്കൻഡിനുള്ളില്‍ 18 തവണയാണ് പ്രിൻസിപ്പള്‍ അധ്യാപകനെ അടിച്ചത്. സ്കൂളിലെ സിസിടിവിയില്‍ പതിഞ്ഞ മർദനത്തിന്റെ ദ്യശ്യങ്ങള്‍ പുറത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗണിതശാസ്ത്ര അധ്യാപകനായ രാജേന്ദ്ര പാർമറെയാണ് പ്രിൻസിപ്പല്‍ ഹിതേന്ദ്ര താക്കൂർ ആക്രമിച്ചത്. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ക്ലാസ് മുറിയില്‍ വെച്ച്‌ പാർമർ മോശം വാക് പ്രയോഗങ്ങള്‍ നടത്തിയെന്ന ആരോപണം ഉണ്ടെന്നും. ഇതിനെ തുടർന്നാണ് ബാക്കിയുള്ള പ്രശ്നങ്ങള്‍ ഉണ്ടായത്.വീഡിയോ പ്രചരിച്ചതോടെ വിഷയത്തെ പറ്റി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക