മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്.സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ ചികിത്സയില്‍ തുടരുകയാണ് യുവാവ്. അതേസമയം, റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക