ആപ്പിന്റെ ആധിപത്യം തകർത്ത് ഡല്‍ഹി ഭരണം ബിജെപി പിടിച്ചു. നീണ്ട 27 വർഷത്തിന് ശേഷം അധികാരത്തിലെത്തുമ്ബോള്‍ ആരാകും സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രിയാകുക.അഞ്ച് പേരുകളാണ് പ്രധാനമായും പാർട്ടി വൃത്തങ്ങളില്‍ നിന്ന് ഉയർന്നുകേള്‍ക്കുന്നത്.

മുൻ മുഖ്യമന്ത്രി അരവിന്ദ് അരവിന്ദ് കെജ്രിവാളിനെ തറപറ്റിച്ച്‌ ഈ തിരഞ്ഞെടുപ്പിലെ ജയന്റ് കില്ലറായ പർവേശ് വർമ മുതല്‍ സ്മൃതി ഇറാനിയുടെ പേരുവരെ പറഞ്ഞുകേള്‍ക്കുന്നു.ഡല്‍ഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് വർമ. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ മലർത്തിയടിച്ചതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സാധ്യത വർധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തനുമാണ് പർവേശ് വർമ.ഡല്‍ഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദർ ഗുപ്തയുടെ പേരും സജീവ പരിഗണനയില്‍ വരാം. 30,000 ത്തോളം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രോഹിണിയില്‍ നിന്ന് ജയിച്ചത്. അനുഭവപരിചയവും ഉറച്ച പാർട്ടിക്കാരൻ എന്ന പരിഗണനയും വിജേന്ദറിന് സാധ്യത കല്‍പിക്കപ്പെടുന്നു.

മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാൻസുരി സ്വരാജും മുന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരാണ്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള എം.പി.യാണ് ബാൻസുരി സ്വരാജ്. അവരെ ബിജെപി തിരഞ്ഞെടുത്താല്‍ സുഷമയുടെ പിൻഗാമിയായി മകള്‍ ബിജെപി മുഖ്യമന്ത്രിയായി വരുന്ന അപൂർവതയുമുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ടേമില്‍ എം.പിയും കേന്ദ്ര സഹമന്ത്രിയുമായിരുന്നു മീനാക്ഷി ലേഖി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് തോറ്റതോടെ രാഷ്ട്രീയ രംഗത്ത് അത്ര സജീവമല്ലാത്ത സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മോദി-അമിത് ഷാ ടീമിന്റെ സർപ്രൈസ് സ്മൃതി ഇറാനിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഒരുങ്ങിയ നാള്‍ മുതല്‍ മുഖ്യമന്ത്രി സ്ഥാനാർഥിയായി പോലും പറഞ്ഞുകേട്ട പേരായിരുന്നു സ്മൃതിയുടേത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക