കുടുംബപ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ താരങ്ങളാണ് മിഴി രണ്ടിലും പരമ്ബരയിലെ നായിക-നായകന്മാരായ സഞ്ജുവും ലക്ഷ്മിയും.ഈ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് താരങ്ങളായ സല്‍മാനുള്‍ ഫാരിസും മേഘ മഹേഷുമാണ്.

ഓണ്‍സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ഏറെ പ്രശംസ നേടിയെടുത്തതു കൊണ്ട് തന്നെ മികച്ച കോംബോ സൃഷ്ടിക്കാനും ഇരുവര്‍ക്കും സാധിച്ചു.എന്നാല്‍ ജീവിതത്തിലും തങ്ങള്‍ ഒന്നിക്കുകയാണെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രണയം വെളിപ്പെടുത്തിയ താരങ്ങള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് സഞ്ജുവില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസിസ് സല്‍മാന്‍ വരെ എത്തിയിരിക്കുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.ഇപ്പോഴിതാ അതിനു പിന്നാലെ രജിസ്റ്റര്‍ വിവാഹത്തിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് താരങ്ങള്‍. തങ്ങളുടെ മനോഹര ദിവസം കൂടുതല്‍ അവിസ്മരണീയമാക്കിയതിന് താരങ്ങള്‍ നന്ദിയും കുറിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”ഞങ്ങളുടെ വലിയ ദിവസത്തിന്റെ ഒരു ചെറിയ സംഗ്രഹം…ആകാശത്തോളം ഉയരുന്ന സന്തോഷത്തിലും മുങ്ങിത്താഴുന്ന ദിവസം… വിവാഹം കൂടുതല്‍ വർണ്ണാഭവും അവിസ്മരണീയവുമാക്കിയതിന് എന്റെ ഇക്ക അഡ്വ സഫീറിനും മുഴുവൻ ടീമിനും വളരെയധികം നന്ദി.ഒടുവില്‍, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്‌നേഹവും, കരുതലും, വിനോദവും, ഉയര്‍ച്ച താഴ്ചകളും, ഉന്മാദവും, സങ്കടങ്ങളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ചും എന്നെന്നും പങ്കിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.എല്ലായിപ്പോഴും ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി… നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു…” എന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സല്‍മാനുള്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. മേഘയെ ടാഗ് ചെയ്താണ് സല്‍മാനുളിന്റെ പോസ്റ്റ്.

താരങ്ങള്‍ക്ക് ആശംസയുമായി സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘അങ്ങനെ അതും നടന്നു സുഹൃത്തുക്കളെ…’ എന്നാണ് സീരിയലില്‍ ഒരുമിച്ചഭിനയിച്ച നടി വൈഷ്ണവി സതീഷ് കുറിച്ചത്.മിഴിരണ്ടിലും എന്ന സീരിയലില്‍ വൈഷ്ണവിയുടെ കഥാപാത്രവും സഞ്ജുവിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. അതേ സമയം ലക്ഷ്മി എന്ന കഥാപാത്രവും സഞ്ജുവിന്റെ ഭാര്യയായിരുന്നു. ഇതിനെ കളിയാക്കി കൊണ്ടാണ് വൈഷ്ണവി എത്തിയിരിക്കുന്നത്.’നിങ്ങള്‍ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്, സീരിയലില്‍ ഒന്നിക്കാത്തതിന്റെ വിഷമം ഇപ്പോള്‍ മാറി, സൂപ്പര്‍ ജോഡി, നിങ്ങള്‍ രണ്ടുപേരും കൂടി യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയാല്‍ അടിപൊളി ആയിരിക്കും’ എന്ന് തുടങ്ങി ആശംസ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.ബാലതാരമായി അഭിനയിച്ചാണ് മേഘ മഹേഷ് അഭിനയ ജീവിതം തുടങ്ങുന്നത്. അതുകൊണ്ട് താരത്തിന്റെ വിവാഹമാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പലരും കുറിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക