മുംബൈ: ഇന്ത്യയിലേക്ക് 16.49 കോടി രൂപ വിലമതിക്കുന്ന 1.649 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് 24 കാരനായ ബ്രസീലിയൻ പൗരനെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) കസ്റ്റംസ് വകുപ്പ് പിടികൂടി. സാവോപോളോയിൽ നിന്ന് (ബ്രസീൽ) പാരീസ് വഴി എത്തിയ ഫെർണാണ്ടോ ജെറോണിമോ സാൻ്റോസ് ഡാ സിൽവ് എന്ന യാത്രക്കാരനെ കുറിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചതായാണ് വിവരം.

പരിശോധനയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ശരീരത്തിൻ്റെ അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തി, 170 ഗുളിക രൂപത്തിൽ ആയിരുന്നു കൊക്കെയ്ൻ.പിന്നീട് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു. പിടികൂടിയ മയക്കുമരുന്നിൻ്റെ ആകെ മൂല്യം 16.49 കോടി രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക