ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണ് നാലുവയസുകാരി മരിച്ചു. അൻവിക പ്രജാപതിയാണ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ മുംബൈ നൈഗാവിലെ നവ്കർ സിറ്റിയിലാണ് ദാരുണ സംഭവം.
അമ്മയും മകളും പുറത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമ്മ ഫ്ലാറ്റിന്റെ വാതില്‍ ലോക്ക് ചെയ്യുന്നതിനിടെ അൻവിക മുതിർന്നവരുടെ ഷൂ ഇട്ട് നടക്കുന്നത് വീഡിയോയില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ മകളെ ഷൂറാക്കിന്റെ മുകളില്‍ ഇരുത്തിച്ചു.
#INDIA: #Maharashtra: Tragic accident in #Vasai
— CMNS_Media⚔️ #Citizen_Media🏹VEDA 👣 (@1SanatanSatya) July 25, 2025
Mother made her 4 year old daughter sit near the window… she lost her balance and fell from the 12th floor #died on the spot.
The entire incident was captured on CCTV, people were shocked after watching the video. pic.twitter.com/ele0fiv9En
വാതില്‍ അടച്ച് ശേഷം അമ്മ ഷൂ ഇടുന്നതിനിടെ കുഞ്ഞ് ജനല്‍പ്പടിയില്‍ കയറി നില്‍ക്കുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് വീഴുകയുമായിരുന്നു.ഉടൻ തന്നെ അൻവികയെ അമ്മയും അയല്‍ക്കാരും ചേർന്ന് വസായ് വെസ്റ്റിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















