സാമ്ബത്തിക ശക്തിയായി വളരുന്ന ഇന്ത്യയില്‍ പുതിയതായി 50 നഗരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ 76000 കോടി രൂപ ചെലവിട്ട് പുതിയ നഗരം സൃഷ്ടിക്കാനുള്ള പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബയ് മഹാനഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുംബയ് നഗരത്തിന്റെ നാലാം ഭാഗമായിട്ടാകും പുതിയ പട്ടണം വികസിപ്പിക്കുക. വാധ്വാന്‍ തുറമുഖത്തിന് സമീപത്തായിട്ടാണ് നാലാം നഗരം ഉയരുകയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവില്‍ മൂന്ന് ഭാഗങ്ങളായിട്ടാണ് മുംബയ് മഹാനഗരം സ്ഥിതിചെയ്യുന്നത്.
വര്‍ദ്ധിക്കുന്ന സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പുതിയ നഗരം സൃഷ്ടിക്കുക.നാലാം മുംബയില്‍ ഒരു വിമാനത്താവളം കൂടി വരും. പാല്‍ഘാറിലാണ് ഈ വിമാനത്താവളം വരിക. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ് ഇവിടെ ഉയരുക. ഇവിടെ ബുള്ളറ്റ് ട്രെയിനിന് ഒരു സ്റ്റോപ്പും ഉണ്ടാകും. മുംബയ് ഡൗണ്‍ ടൗണില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ, മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിപ്രദേശത്താണ് നാലം മുംബയ് നഗരം ഉയരുക.
76,220 കോടി രൂപയിലാണ് ഈ നാലാം മുംബൈ നഗരം ഉയരുക. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയാണ് ഈ ചെലവുകള്‍.മുംബയ് നഗരവും മുംബയ് സബര്‍ബനും ചേര്‍ന്നതാണ് ഒന്നാം മുംബയ്. ഇത് ആഗോള ധനകാര്യ ഹബ്ബായാണ് അറിയപ്പെടുന്നത്. നവി മുംബയും താനെ-റായ്ഗഡ് ബെല്‍റ്റും ചേര്‍ന്ന പ്രദേശത്തെയാണ് രണ്ടാം മുംബയ് എന്ന് വിളിക്കുന്നത്. നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശമാണ് മൂന്നാം മുംബയ് വികസിപ്പിക്കുന്നത്. റായ് ഗഡ് ജില്ലയിലെ ഈ പ്രദേശം നൈന എന്നാണ് അറിയപ്പെടുന്നത്. നവി മുംബൈ എയര്‍പോര്‍ട് ഇന്‍ഫ്‌ലുവന്‍സ് നോട്ടിഫൈഡ് ഏരിയ (നൈന) എന്നാണ് നൈനയുടെ മുഴുവന്‍ പേര്. 334 ചതുരശ്ര മീറ്ററാണ് നഗരത്തിന്റെ വിസ്തീര്‍ണം.

















